കൊച്ചി: കഴിഞ്ഞ ദിവസം ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
സിനിമാരംഗം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന്-സെക്‌സ് റാക്കറ്റ് ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
നടിയ്ക്ക അന്തര്‍സംസ്ഥാന മയ്ക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അശ്വതിയും ഒപ്പം അറസ്റ്റിലായ ഡ്രൈവര്‍ ബിനോയി എബ്രഹാമും(38) ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്. നടി ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇതിനായി പണം കണ്ടെത്താനാണ് അനാശാശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
ലഹരിമരുന്ന് പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് നാളുകളായ നീരീക്ഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് അശ്വതിയെ വാടകക്കു താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ഡ്രൈവറിനൊപ്പം അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍നിന്നാണ് അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇടപാടുകാര്‍ക്കായിട്ടാണ് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകള്‍ കൊണ്ടുവന്നിരുന്നത്.
അശ്വതി വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരി-സെക്‌സ് പാര്‍ട്ടികള്‍ നടത്തിയിരുന്നത്.
ലഹരിമരുന്നിന് അടിമയായ അശ്വതി ഇതില്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് മറ്റു വഴികളിലേക്കും തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ബന്ധവും ഇവര്‍ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.
അശ്വതി കുടുങ്ങിയതോടെ പല ഉന്നതരും ആകെ വിരണ്ടിരിക്കുകയാണെന്നാണ് വിവരം.നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. അടിമയെപോലെയാണ് അശ്വതി ഡ്രൈവറെ പരിഗണിച്ചിരുന്നത്.
പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. കേസില്‍ നടിയെ റിമാന്‍ഡ് ചെയ്തു.
പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതല്‍ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്.
ലഹരിമരുന്നു പാര്‍ട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഫ്ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുമ്പാണ് അശ്വതി പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റിലെ ഈ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്.
പിടികൂടുമ്പോള്‍ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. പാലച്ചുവടിലെ ഫളാറ്റില്‍ താമസത്തിനെത്തിയത് ഭര്‍ത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്.
ഭര്‍ത്താവില്ലാതെ എത്തിയപ്പോള്‍ ഗള്‍ഫിലാണ് ജോലി എന്ന് പറഞ്ഞു. അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്ളാറ്റില്‍ താമസിപ്പിച്ചു.
അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാല്‍ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങള്‍ ഒന്നും അറിയിക്കുകയുമില്ല.
പാലച്ചുവടുള്ള ഡി.ഡി ഗോള്‍ഡന്‍ ഗേറ്റിലെ അസോസിയേഷന്‍ അംഗങ്ങള്‍ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയല്‍ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് അശ്വതിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. താമസം തുടങ്ങി രണ്ട് മാസമാകുന്നതിന് മുന്‍പേ അടുത്തുള്ള ഫ്ളാറ്റുകാര്‍ക്ക് അശ്വതിയുടെ താമസം ബുദ്ധിമുട്ടുണ്ടാക്കി. കാരണം നിരവധി പുരുഷന്മാരും യുവതികളും ഇവിടെ എത്തി പാതിരാത്രി വരെ പാട്ടും മേളവുമൊക്കെയായിരുന്നു.
ഇതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഇടപെടുകയും ഫ്ളാറ്റില്‍ നിന്നും മാറണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ അസോസിയേഷന്‍ അറിയാതെ തന്നെ അതേ അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഫ്ളാറ്റ് സ്വന്തയുള്ളവര്‍ അസോസിയേഷനില്‍ അറിയിക്കാതെയാണ് അശ്വതിക്ക് ഫ്ളാറ്റ് നല്‍കിയത്.
496 ഫ്ളാറ്റുകളാണ് ഡി.ഡി ഗോള്‍ഡന്‍ ഗേറ്റിലുള്ളത്. അതിനാല്‍ തന്നെ മുഴുവന്‍ ഫ്ളാറ്റുകളുടെയും നിയന്ത്രണം അസോസിയേഷനില്ല. ഇത് മുതലെടുത്താണ് അശ്വതി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അതേ സമയം പൊലീസ് അശ്വതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകള്‍ ലഭിച്ചു. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതല്‍ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം.
ലഹരിമരുന്ന് വാങ്ങുവാനുള്ള പണം അനാശാസ്യത്തിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിനു മനസ്സിലായത്. ഇത് സംബന്ധിച്ച വാട്ട്‌സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്.
സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.