കൈക്കുഞ്ഞിനെ മേശയില്‍ കിടത്തി ജോലി ചെയ്ത് പൊലീസുകാരി; അമ്മയ്ക്ക് സല്യൂട്ടുമായി സമൂഹമാധ്യമങ്ങള്‍

41

ഝാൻസി: ആറുമാസം പ്രായമുള്ള കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ പൊലീസുകാരിക്ക് അഭിനന്ദന പ്രവാഹം. ആറുമാസം പ്രായമുള്ള മകള്‍ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കി കിടത്തിയതിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു.

Advertisements

ഇതിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ ചിത്രം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് സമൂഹമാധ്യമങ്ങളിലെ താരമാകുകയായിരുന്നു.

ഇന്നലെയാണ് അര്‍ച്ചനയെക്കുറിച്ചുള്ള വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളില്‍ വന്നത്. ഝാന്‍സിയിലെ കോട്ടവാലി പൊലീസ് സ്റ്റേഷനിലാണ് അര്‍ച്ചന ജോലി ചെയ്യുന്നത്. കുട്ടിയുമായി ജോലിക്കെത്തിയ അര്‍ച്ചനയ്ക്ക് പൊലീസ് വകുപ്പ് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി എടുക്കുവാന്‍ ആളുകള്‍ കാരണങ്ങള്‍ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അര്‍ച്ചന മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.

ചിത്രം വൈറലായതോടെ ഈ സൂപ്പര്‍ മോമിന് കൂടുതല്‍ തൊഴിലിടത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ആവശ്യപ്പെടുന്നത്. അനികയെ കൂടാതെ പത്തു വയസുള്ള ഒരു കുട്ടി കൂടിയുണ്ട് അര്‍ച്ചനയ്ക്ക്. 2016ലാണ് അര്‍ച്ചന ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം പൊലീസില്‍ ചേരുന്നത്.

Advertisement