തൃശ്ശൂര്‍ പുരത്തിനും മേലെ ഈ പുരം, നടക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ഗജോത്സവം: എന്നിട്ടും ലോകം ശ്രദ്ധിക്കാതെ പോയത് എന്ത്

626

ചാരുംമൂട്: ശരിക്കും തൃശ്ശൂര്‍ പുരത്തിനും മേലെ നില്‍ക്കുന്നതാണ് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി പൂരം. ഗജവീരന്‍മാരുടെ സാനിധ്യം കൊണ്ടും ജനപ്രവാഹം കൊണ്ടും തൃശ്ശൂര്‍ പുരത്തിനേക്കാളും മുന്നിലാണ് ആനയടി പൂരമെന്നാണ് പുരപ്രേമികള്‍ സാക്ഷ്യം പറയുന്നത്.

Advertisements

ഏഷ്യയിലെ ഏറ്റവും വലിയ ഗജോത്സവം നടക്കുന്നത് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലാണ്.

ഇപ്രാവിശ്യം 90 ൽപ്പരം കരിവീരമ്മാരാണ് അണിനിരക്കുന്നത്. ദൃശ്യ-ശ്രവ്യഭംഗിയിൽ മറ്റേത് പൂരങ്ങളേക്കാളും മികവുറ്റതാണ് ആനയടി ഗജമേള.ക്ഷേത്രത്തിനു സമീപമുള്ള വയലിലാണ് ഗജമേള നടത്തുന്നത്. സ്വദേശികളും വിദേശികളും അടക്കം ലക്ഷക്കണക്കിനു പേരാണ് ഗജമേളയിൽ പങ്കെടുക്കുന്നത്. കൊല്ലം ജില്ലയുടെ അഭിമാനമാണ് ആനയടി ഗജമേള.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിലാണ് പഴയിടം നരസിംഹസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി നരസിംഹസ്വാമിയാണ്. ആനയടി തേവര്‍ എന്ന പേരിലും അറിയപ്പെടുന്നു.

ആനയടി ക്ഷേത്രത്തിലെ പ്രധാന ഉപദേവതകള്‍ ശിവന്‍, ഗണപതി, ഭുവനേശ്വരി ദേവി, ബ്രഹ്മരക്ഷസ്, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ്. പുതിയിടം ക്ഷേത്രത്തിന്റെ ചരിത്രത്തിന്, പഴയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്.

ആനയടി ക്ഷേത്രത്തിനു കിഴക്ക് വശത്തായി നവരാത്രി മണ്ഡപം സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആനയടി നവരാത്രി സംഗീതോത്സവം നടക്കുന്നത് ഇവിടെയാണ്.

Route Map
കായംകുളം ഭാഗത്തു നിന്നു വരുന്നവർ കായംകുളം- ചാരുംമൂട് – ആനയടി (17 Kന)

അടൂർ ഭാഗത്തു നിന്നു വരുന്നവർക്ക്
അടൂർ – നൂറനാട്‌- ആനയടി (16 KM)


or
അടൂർ – പഴകുളം-പള്ളിക്കൽ-ആനയടി(17K) Or അടൂർ-ചാരുംമൂട്-ആനയടി (22KM) or അടൂർ-നെല്ലിമുകൾ- തെങ്ങമം- ആനയടി (16(KM)

ചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്നവർ ചെങ്ങന്നൂർ-ചാരുംമൂട്-ആനയടി (26KM) ചവറ ഭാഗത്തു നിന്നു വരുന്നവർക്ക്
ചവറ- ശാസ്താംകോട്ട-ഭരണിക്കാവ്- ആനയടി(26KM)

കുണ്ടറ ഭാഗത്തു നിന്നു വരുന്നവർക്ക്കുണ്ടറ – ചിറ്റുമല-ഭരണിക്കാവ് – ആനയടി (25 KM) കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർക്ക്കട്ടാരക്കര പുത്തൂർ -ഭരണിക്കാവ്- ആനയടി(25 KM)

കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വരുന്നവർക്ക്ക രുനാഗപ്പള്ളി പുതിയകാവ്-ചക്കുപള്ളി- ആനയടി ( 19 KM) ഓച്ചിറ ഭാഗത്തു നിന്നു വരുന്നവർക്ക്ച്ചിറ-ചൂനാട്-വള്ളികുന്നം -താമരക്കുളം- ആനയടി (18 KM) പന്തളം ഭാഗത്തു നിന്നു വരുന്നവർക്ക്പ ന്തളം – നൂറനാട്- ചാരുംമൂട്- ആനയടി (19 KM)

Advertisement