കൊച്ചി: ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല.
ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.
കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ പിടിച്ചാണ് ഫോട്ടോ. ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം.. കുള്ളുകുടിച്ച് ഉല്ലസിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
എല്ലാ പരിതികളും ലംഘിച്ചുകൊണ്ടുള്ള അമലയുടെ ഈ പോസ്റ്റ് വൈറലാകുകയാണിപ്പോള്‍. ചിലര്‍ അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പ്രശംസിക്കുന്നു. വിമര്‍ശനങ്ങളും ഇല്ലാതെയല്ല. പക്ഷെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ ഒരിക്കലും അമലയെ ബാധിക്കാറേയില്ല എന്നതാണ് സത്യം.
അമല പോളിന്റെ വേഷവിധാനത്തില്‍ ഇനി ആരാധകര്‍ ഞെട്ടില്ല. കാരണം ആ പരിതി പണ്ടേ കടന്നതാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം എന്ന കിംവദന്തി പരന്നപ്പോള്‍, അതിനെക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് അമല അതിന് മറുപടി കൊടുത്തത്.
എ എല്‍ വിജയ്യുമായുള്ള വിവാഹ മോചനത്തിന് ശേഷം അമല പോള്‍ ശരിക്കും ജീവിതത്തിലെ സ്വാതന്ത്രം ആസ്വദിയ്ക്കുകയാണ്. യാത്രകളും സിനിമയുമാണ് അമലയുടെ ഇപ്പോഴത്തെ ലോകം. സിനിമയില്‍ നിന്ന് ഇടവേള കിട്ടിയാല്‍ യാത്രയ്ക്ക് പുറപ്പെടും.
രാട്ചസന്‍ എന്ന തമിഴ് ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അമല ഇപ്പോള്‍. ആദിയാണ് മറ്റൊരു തമിഴ് ചിത്രം. മലയാളത്തില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ നായികയും അമല പോളാണ്.