അതിൽ ഷമിക്ക് ബോധം കുറവാണ്: ഡ്രസ്സിംഗ് റൂം രഹസ്യങ്ങൾ വെളിപ്പെടുത്തി വൃദ്ധിമാൻ സാഹ

24

രസകരമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ.

പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ഇഎസ്എപിൻ ക്രിക്ക് ഇൻഫോയിലൂടെ 25 രസകരമായ ചോദ്യങ്ങൾക്കാണ് സാഹ ഉത്തരം നൽകിയത്.

Advertisements

വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ ഏറ്റവും വിഷമിപ്പിച്ച ബൗളറാരെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയാണ് സാഹ നൽകിയത്.

ബംഗാൾ ടീമിലെ തന്റെ സഹതാരമായ അശോക് ദിൻഡ എന്നാണ് സാഹ ഉത്തരം നൽകിയത്. വിക്കറ്റിന് പിന്നിൽ അശ്വിനെയാണോ റാഷിദ് ഖാനെയാണോ കീപ്പ് ചെയ്യാൻ ബുദ്ധിമുട്ടെന്ന ചോദ്യത്തിന് റാഷിദ് ഖാന്റെ പേരാണ് സാഹ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ടീമിൽ ഏറ്റവും കുറച്ച് സംഗീതബോധമുള്ള താരം മുഹമ്മദ് ഷമിയാണെന്നും ഏറ്റവും മോശം ഡാൻസർ താൻ തന്നെയാണെന്നും സാഹ പറഞ്ഞു.

വിക്കറ്റിന് പിന്നിൽ നിന്ന് സ്ലെഡ്ജിംഗ് ചെയ്യാറില്ലെങ്കിലും ഓസീസ് പേസർ ജോഷ് ഹേസൽവുഡിനെ ഒരിക്കൽ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്നും സാഹ പറഞ്ഞു. ഫുട്ബോളിൽ ബ്രസീലിനെയാണോ അർജന്റീനയെ ആണോ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് ഇറ്റലി എന്നായിരുന്നു സാഹയുടെ മറുപടി.

Advertisement