പൃഥ്വിരാജ് ഉണ്ടെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലെന്ന് അന്ന് ജഗതി പറഞ്ഞു, എന്നാൽ സംവിധായകൻ ചെയ്തത് ഇങ്ങനെ

6950

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ സംവിധായകൻ ആണ് വിനയൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് വിനയൻ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. 2005 ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അത്ഭുതദ്വീപ്.

ഉയരം കുറഞ്ഞ കലാകാരൻമാരെ അണിനിരത്തി ഒരുക്കിയ ചിത്രത്തിൽ ഗിന്നസ് പക്രു എന്ന അജയ് കുമാർ ആയിരുന്നു നായകൻമാരിൽ ഒരാൾ മറ്റൊന്ന് പൃഥ്വിരാജും. ജഗതി ശ്രീകുമാർ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രാധന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisements

എന്നാൽ പൃഥ്വിരാജ് നായകനായ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യ ജഗതി ശ്രീകുമാർ സമ്മതിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് വിനയൻ ഇപ്പോൾ. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനയൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Also Read
കരൾ രോഗം വർഷങ്ങളായി വേട്ടയാടുന്നു, ഇപ്പോൾ മൂർദ്ധന്യാവസ്ഥയിലാണ്, എന്നെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കാമോ; കണ്ണീർ അപേക്ഷയുമായി നടൻ വിജയൻ കാരന്തൂർ

അത്ഭുതദ്വീപ് എന്ന സിനിമയിൽ പൃഥ്വിരാജ് ഉണ്ട് എന്നറിഞ്ഞാൽ മറ്റ് താരങ്ങൾ പിന്മാറുമെന്ന് കരുതി അവരോട് കള്ളം പറഞ്ഞതിനെ കുറിച്ചും വിനയൻ അഭിമുഖത്തിൽ വ്യക്തമാക്കി. അത്ഭുതദ്വീപ് എന്ന സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജിന്റെ വിലക്കിന്റെ സമയമാണെന്നും വിലക്ക് മാറ്റിയത് താനാണെന്നും വിനയൻ പറഞ്ഞു.

ഇപ്പോഴും താൻ അക്കാര്യങ്ങൾ ഓർക്കുന്നുണ്ടെന്നും ജഗതി ചേട്ടനെ കൊണ്ടും ജഗദീഷ് ചേട്ടനെ കൊണ്ടും എഗ്രിമെന്റ് ഒപ്പു വെപ്പിക്കാനായി പോയതും ഓർക്കുന്നുണ്ടെന്ന് വിനയൻ പറഞ്ഞു. ജഗതി ചേട്ടന്റെ അടുത്ത് കരാർ ഒപ്പുവെക്കാനായി ചെന്നപ്പോൾ കൽപ്പനയും അവിടെ ഉണ്ടായിരുന്നു.

ഇതിനകത്ത് നായകൻ രാജുവാണെന്ന് കേൾക്കുന്നുണ്ടല്ലോ എന്നും അങ്ങേരുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്നും അത് പ്രശ്‌നമാണെന്നും ജഗതി ചേട്ടൻ പറഞ്ഞെന്ന് വിനയൻ പറഞ്ഞു. എന്നാൽ നായകൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പക്രു ആണെന്ന്.

രാജുവിനെ ഒന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ലെന്ന് കള്ളം പറഞ്ഞു. അപ്പോൾ പിറകിലിരുന്ന് കൽപന ചിരിച്ചുവെന്നും കൽപനയ്ക്ക് സത്യം അറിയാമായിരുന്നു എന്നും വിനയൻ വ്യക്തമാക്കുന്നു. അങ്ങനെ ജഗതി ചേട്ടന്റെ കൈയിൽ നിന്നും എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിച്ചെന്നും രാജുവിന്റെ വിലക്ക് മാറ്റാൻ വേണ്ടി താൻ ചെയ്ത ഒരു സാഹസമായിരുന്നു അതെന്നും വിനയൻ പറഞ്ഞു.

Also Read
ടോപ് മാത്രം ധരിച്ചു പുറത്തു പോകുന്ന ഒരാളല്ല ഞാൻ, എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്, തുറന്നടിച്ച് ഭാവന

ഒരു പോസിറ്റീവ് കാര്യത്തിന് വേണ്ടി ചെയ്തതു കൊണ്ട് ചെറിയ കള്ളമൊന്നും തെറ്റില്ലെന്നും അത് രാമായണത്തിലും മഹാഭാരത്തിലും വരെ പറഞ്ഞിട്ടുണ്ടെന്നും വിനയൻ പറഞ്ഞു. ജഗദീഷിന്റെയും ജഗതി ചേട്ടന്റെയും ഒപ്പിട്ട് വാങ്ങിയതിന് ശേഷമാണ് രാജുവിന്റെ ദേഹത്ത് കുഞ്ഞൻമാരെ ഇരുത്തിയുള്ള ഫോട്ടോ എടുക്കുന്നത്. അത് പിറ്റേദിവസം പത്രത്തിൽ വന്നു.

ഒപ്പിടുന്ന സമയത്ത് ചോദിച്ചെങ്കിലും ജഗതി ചേട്ടന് സത്യം അറിയാമായിരുന്നു എന്നാണ് താൻ കരുതുന്നതെന്നും വിനയൻ പറഞ്ഞു. സത്യത്തിൽ പൃഥ്വിരാജിന് നേരെയുള്ള വിലക്ക് നീങ്ങിയത് ഈ പടം വന്നതോടെ ആണെന്നും വിനയൻ പറഞ്ഞു. ഇൻഡസ്ട്രിയിൽ ജീവിക്കുമ്പോഴും നിലപാടുകൾ വേണമെന്നും വിനയൻ വ്യക്തമാക്കി.

Advertisement