പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പ്രവാസിയുടെ ഭാര്യയായ യുവതി ഒളിച്ചോടി, പിന്നെ കിട്ടിയത് എട്ടിന്റെ പണി

43

കൊല്ലം: പ്രവാസിയായ ഭർത്താവിനേയും രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മാതാവും കാമുകനും പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ ചതുപ്പിൽ വീട്ടിൽ സുരഭി (25) ഷംസിയ മൻസിലിൽ ഷാൻ (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുരഭി ഹോട്ടലുകാരനായ കാമുകനൊപ്പം പോയത്. തുടർന്ന് സുരഭിയുടെ മാതാവിൻറെയും ഭർതൃ പിതാവിൻറെയും പരാതിയിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Advertisements

തുടർന്നാണ് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവർക്കെതിരെയും ശിശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച ഷാൻ രണ്ടാം പ്രതിയുമാണ്.

സുരഭിയുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Advertisement