തിരുവനന്തപുരത്തെ മാധ്യമപ്രർത്തകൻ കെഎം ബഷീർ സംഭവത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നിറയുന്നത്. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ശ്രീറം വെങ്കിട്ടരാമനെക്കുറിച്ചും ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വറ ഫിറോസിനെക്കുറിച്ചുമാണ് കൊണ്ടുപിടിച്ച ചർച്ചകൾ.
മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്ന് വഫ പൊലീസിന് മൊഴി നൽകിയതോടെ കേസ് അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നീങ്ങി. നാടകീയതകൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കുക കൂടി ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും നിറയുന്നുണ്ട്.
ഒരുവശത്ത് പ്രതിഷേധ സ്വരങ്ങളും നിയമ നടനടപടികളും പുരോഗമിക്കുമ്പോൾ വഫ ഫിറോസെന്ന യുവതിയെ മാത്രം കേന്ദ്രീകരിച്ചാണ് ആരോപണങ്ങളും ആക്ഷേപങ്ങളും നിറയുന്നത്. വഫയുടെ സ്വകാര്യ ജീവിതത്തിലേക്ക് വരെ എത്തിനോക്കി അത് ആഘോഷമാക്കാനാണ് പലർക്കും കമ്പം.
എന്നാൽ ഈ കേസിന്റെ ഉദ്ദേശ ശുദ്ധിയെ പോലും ചോദ്യം ചെയ്യും വിധം വഫ ഫിറോസിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ സാംഗത്യമെന്തെന്ന് ചോദിക്കുകയാണ് സൈക്കോളജിസ്റ്റ് കല മോഹൻ. ഫേസ്ബുക്കിലൂടെയാണ് കലാ മോഹന്റെ തുറന്നെഴുത്ത്.
കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വെറും വെറും, പച്ചയായി ചിന്തിക്കട്ടെ. ആൺപെൺസൗഹൃദം ധാരാളമായി ഉണ്ടാകുന്ന ഇടം ആണ് ഇന്ന് കേരളം. ഹിതമോ അവിഹിതമോ എന്തോ ആകട്ടെ. ഓരോ വ്യക്തിയുടെയും സാഹചര്യം /സ്വാതന്ത്ര്യം ഓരോ തരത്തിൽ.
വഫയെ എന്തിനു ആഘോഷിക്കണം എന്ന് മനസ്സിലാകുന്നില്ല. അവർ കൂട്ടുകാരനെ സഹായിക്കാൻ ഇറങ്ങി ചെന്നു, ഇപ്പോഴും അതേെേ മിറശഹ നിൽക്കുന്നു. അതൊരു വശം ഇനി കേസിൽ നോക്കുക ആണെങ്കിൽ, വഫ പറയുന്നതിൽ ചിലത് കള്ളത്തരം ആണ് എന്നും കേൾക്കുന്നവർക്ക് ബോധ്യപ്പെടും. കുറ്റത്തിന് കൂട്ടു നിന്നു എന്നതും പകൽ പോലെ വ്യക്തമാണ്.
കൂടുതൽ കള്ളങ്ങൾ കേൾക്കാൻ ഇന്റർവ്യൂ കൾ ഇനിയും ഇല്ലാതിരുന്നു എങ്കിൽ എന്നിരുന്നാലും അവിടെ അവരുടെ സദാചാരത്തെ നോക്കേണ്ട ബാധ്യത നമുക്കുണ്ടോ? വഫ എന്ന പേര് ഉള്ള വാർത്തകൾ ആർത്തിയോടെ, നോക്കുന്നത് അതിലെ ഇക്കിളി കഥ ചുരണ്ടാൻ മാത്രമാണ്. അല്ലാതെ സാമൂഹിക പ്രതിബദ്ധത ആണോ?
സോളാർ കേസിലെ എന്തായിരുന്നു എന്ന് ചോദിച്ചാൽ, അതു സരിതാ നായർ അല്ലേ, അവരുടെ അവിഹിത ബന്ധങ്ങൾ അല്ലേ എന്നേ ഇപ്പോഴും പലർക്കും അറിയൂ. എന്താണ് സോളാർ കേസിലെ എന്ന് പലർക്കും അറിയില്ല, സത്യം പറഞ്ഞാൽ.. അതേ, അവസ്ഥയിൽ ഈ കേസ് മാറുന്നു.
എന്റെ ഉള്ളിൽ ബഷീറിന്റെ കുടുംബത്തിന്റെ ഇനിയത്തെ അവസ്ഥ എന്ത് എന്നതാണ്.ചിലരൊക്കെ കുറിച്ചത് കണ്ടു, പത്രക്കാരായത് കൊണ്ട്, ഇത്രയും ആവേശം എന്ന്. എന്താ അവർക്ക് ആവേശം പാടില്ലേ? കൂട്ടത്തിൽ ഒരുത്തൻ ഇല്ലാതായാൽ അവർക്ക് നോവില്ലേ? ശ്രീറാമിനെയും, അതേ ആവേശത്തോടെ അയാൾക്ക് വേണ്ടപ്പെട്ടവർ സഹായിക്കും.
അർഹമായ ശിക്ഷ കിട്ടുമോ എന്ന് നോക്കി കാണണം. നട്ടെല്ലുള്ള ഭരണം എന്ത് ചെയ്യും എന്ന് കാണാം. യൂസഫലി 10 കൊടുത്തു എന്നാകരുത് ഉത്തരം. ബഷീറിന്റെ കുടുംബത്തോടൊപ്പം നിന്നു, അവരെ ഒന്ന് പിടിച്ചു കേറ്റാൻ പറ്റിയിരുന്നെങ്കിൽ. അവരുടെ ഇന്നത്തെ അവസ്ഥ.. നാളത്തെ ജീവിതം.
ഇതൊക്കെ ഒരു ചോദ്യമല്ലേ? പ്രഹസനം ഒഴിവാക്കി, ആ ദയ കാണിച്ചിരുന്നു എങ്കിൽ. കുറ്റക്കാർക്ക്, അർഹിക്കുന്ന ശിക്ഷ നേടികൊടുക്കൻ കഴിഞ്ഞു എങ്കിൽ.സോളാർ കേസിൽ സരിതയുടെ സാരീ, അവരുടെ സെക്‌സ് കഥകൾ എന്നത് പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് എന്നൊരു ആഗ്രഹം. മരണപെട്ടുപോയ ആ മനുഷ്യനെ ആരും മറക്കാതിരിക്കട്ടെ.