അനുജ കിടന്നിരുന്നത് കാറിന്റെ പുറകിലെ സീറ്റിൽ, ഹാഷിമിന് ഒപ്പം പോയത് അനുജൻ ആണെന്ന് പറഞ്ഞ്, കൂടുതൽ വിവരങ്ങൾ പുറത്ത്

872

പത്തനംതിട്ടയ്ക്ക് അടുത്ത് അടൂരിൽ കാർ ലോറിയിലിടിച്ച് ബസ് ഡ്രൈവറും സ്‌കൂൾ ടീച്ചറും മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. അപകടത്തിൽ കാർ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാർ ബ്രേക്കുചെയ്ത പാടുകൾ ഒന്നുമില്ലെന്ന് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45 ന് ആണ് നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. തുമ്പമൺ നോർത്ത് ഹൈസ്‌കൂളിലെ അധ്യാപിക ആയിരുന്നു അനൂജ.

Advertisements

കാറിന്റെ മുൻ സീറ്റിലായിരുന്നു ഹാഷിം കിടന്നിരുന്നത്. അനുജ പുറകിലെ സീറ്റിലായിരുന്നു കിടന്നത് എന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം നടത്തിയവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ മുൻസീറ്റിൽ ഇരുന്ന അനുജ ഇടിയുടെ ആഘാതത്തിൽ തെറിച്ച് പിന്നിലേക്ക് വീണതാകാം എന്നാണ് റിപ്പോർട്ടുകൾ.

Also Read
എന്തുവാ നിങ്ങളുടെ മോന്‍ ഈ കാണിച്ചുവെച്ചിരിക്കുന്നത്, സിനിമ കാണാന്‍ പോകുമ്പോ ഒരു ഡോക്ടറെ കൂടെ കൂട്ടിക്കോ, ആടുജീവിതത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പങ്കുവെച്ച് മല്ലിക സുകുമാരന്‍

ആശുപത്രിയിൽ എത്തുമ്പോഴേക്കും അനുജ മരിച്ചിരുന്നു. അതേ സമയം അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പഴയ അടൂർ രജിസ്‌ട്രേഷനിലുള്ള ഈ കാറിൽ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

അപകടത്തെപ്പറ്റി ലോറി ഡ്രൈവർ റമ്ജാന്റെ മകനും സഹായിയുമായുന്ന ഷാരൂഖ് പറയുന്നത് ഒരു വലിയ ശബ്ദമാണ് ആദ്യം കേട്ടതെന്നാണ്. 35, 40 കിലോമീറ്റർ വേഗത്തിലാണ് ലോറി ഓടിക്കൊണ്ടിരുന്നതെന്നും ഒന്നും മനസ്സിലായിരുന്നില്ല. ലോറിയിൽനിന്നു ഇറങ്ങിയപ്പോഴാണ് ഒരു കാർ തകർന്നുകിടക്കുന്നത് കണ്ടതെന്നും ഷാരൂഖ് പറയുന്നു.

കോട്ടയത്തുനിന്നു ശിവകാശിക്ക് പോയതായിരുന്നു ഹരിയാണ സ്വദേശികളായ ഷാരൂഖും പിതാവും. റമ്ജാനായിരുന്നു ലോറി ഓടിച്ചത്. പെട്ടെന്ന് ഒരു കാർ ട്രാവലറിന് കുറുകെ വെച്ചുവെന്നും ഡ്രൈവിങ്ങിൽ എന്തെങ്കിലും തെറ്റുചെയ്തു എന്നാണ് ആദ്യം കരുതിയതെന്നും അനുജയെ ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയ ട്രാവലറിലെ ഡ്രൈവറും അധ്യാപകരും പറയുന്നു.

കൊട്ടാരക്കരയ്ക്കുമുമ്പ് ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വാഹനം അടൂർ ഭാഗത്തേക്ക് വന്നത്. കുളക്കട ജങ്ഷൻ കഴിഞ്ഞപ്പോൾതന്നെ ഒരു കാർ പെട്ടെന്ന് ട്രാവലറിന് കുറുകെ വെച്ചു. ആദ്യം കരുതിയത് ഡ്രൈവിംഗിൽ എന്തെങ്കിലും തെറ്റുവന്നതുകാരണം കാറുകാരന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിക്കാണും എന്നാണ്.

Also Read
ചെറുപ്പത്തില്‍ എന്നെ കാണാന്‍ ഭംഗിയില്ലായിരുന്നു, ഒത്തിരി കളിയാക്കലുകള്‍ നേരിട്ടു, രൂപമാറ്റത്തിന് സഹായിച്ചത് മാമന്‍, വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

പക്ഷേ, കാർ നിർത്തി ഒരാൾ കാറിൽനിന്നിറങ്ങി ഏറ്റവും മുൻപിൽ ഇടതുഭാഗത്തിരുന്ന അനുജയോട് ഇറങ്ങിവാടീ എന്ന് പറഞ്ഞുവെന്നും ആദ്യം അനുജ ഒന്ന് പകച്ചുവെന്നും ഹാഷിം വീണ്ടും വാഹനത്തിന് അടുത്തെത്തിയപ്പോൾ സമീപമിരുന്ന അധ്യാപികയോട് അനുജൻ വിഷ്ണുവാണ് എന്നുപറഞ്ഞ് ട്രാവലറിൽ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറിൽ കയറിപ്പോയി എന്നും അധ്യാപകർ പറയുന്നു.

ഹാഷിം കാർ മുന്നോട്ട് എടുത്തത് തന്നെ അമിത വേഗത്തിൽ ആയിരുന്നെന്നും നിമിഷനേരം കൊണ്ട് കാർ കൺമുൻപിൽനിന്ന് മറഞ്ഞതായും ട്രാവലറിൽ യാത്രചെയ്തവരും ഡ്രൈവറും പറയുന്നു.

ആടുജീവിതം യാഥാർത്ഥ്യമായതിന് പിന്നിലെ കഷ്ടപ്പാടുകൾ ചില്ലറയല്ല, ആരും അമ്പരന്ന് പോകും ഇതൊക്കെ അറിഞ്ഞാൽ

Advertisement