ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട് പുറത്തായി. ഇന്ത്യ തോൽക്കാനുള്ള കാരണങ്ങളും പ്രശ്നങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്.
അതിനിടയിൽ മഹേന്ദ്രസിംഗ് ധോണി ഇന്ത്യയെ ഇങ്ങനെ വിജയിപ്പിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സജ്ന തോട്ടാശേരി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും സ്പോർട്സ് പാരഡൈസോ ക്ലബ്ബ് ഫേസ്ബുക്ക് ഗ്രൂപ്പിൽ എഴുതിയ കുറിപ്പാണിത്.
കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ:
മാഞ്ചസ്റ്ററിലെ വലിയ സ്ക്രീനിൽ തെളിയുന്നു 31 റൺസ് നീഡ് ഫ്രം 12 ബോൾസ്, സ്ട്രൈക്ക് ചെയ്യാൻ നിൽക്കുന്നത് ബെസ്റ്റ് ഫിനിഷർ എന്ന് വിളിപ്പേരുള്ള മഹേന്ദ്ര സിംഗ് ധോണി.. ലോക്കി ഫെർഗുസൺ ആദ്യ ബോൾ എറിയുന്നു. 48.1 ധോണി തന്റെ സകല കരുത്തും കൈകളിൽ ആവാഹിച്ചു കൊണ്ട് ബോൾ പോയിന്റിന് മുകളിലൂടെ സിക്സർ പറത്തുന്ന മനോഹരമായ കാഴ്ച്ച.
തന്റെ പിൻഗാമി അത് നേടിയെടുക്കും എന്ന് പലതവണ ആവർത്തിച്ചിരുന്ന സൗരവ് ഗാംഗുലി കമന്ററി ബോക്സിൽ ഇരുന്ന് ആവേശത്തോടെ സംസാരിക്കുന്നു. 48.2 ഡോട്ട് ബോൾ. ആദ്യ ബോളിൽ കിട്ടിയ സിക്സറിൽ ഒന്ന് പതറിയെങ്കിലും ഫെർഗുസൺ വീണ്ടും ട്രാക്കിൽ എത്തിയിരിക്കുന്നു.. 48.3 സിംഗിൾ ഫെർഗുസന്റെ ഒരു സ്ലോ ബോൾ ഫൈൻ ലെഗ്ഗിലേക്ക് ഷോട്ടുതിർത്ത ധോണി സെക്കൻഡ് റണ്ണിനായി വരുമ്പോൾ നോ പറഞ്ഞു ഭുവി തിരിച്ചയക്കുന്നു.
സ്ട്രൈക്ക് ലഭിക്കാത്തതിന്റെ ദേഷ്യം ക്യാപ്റ്റൻ കൂളിന്റെ മുഖത്തു കാണാമായിരുന്നു. 48.4 സിംഗിൾ ഫെർഗുസന്റെ ഒരു ബൗൺസർ തേർഡ് മാനിലേക്ക് തട്ടിയിട്ട് ഭുവി സ്ട്രൈക്ക് മഹിക്ക് നൽകുന്നു. 48.5 ഹ്യൂജ് സിക്സർ യോർക്കർ ലക്ഷ്യം വച്ച ഫെർഗുസന് പിഴച്ചു, അവസാന ഓവറുകളിൽ ധോണിക്ക് ഫുൾടോസ് ബോൾ ലഭിച്ചാലുള്ള സ്വാഭാവിക റിസൾട്ട്.
ബോൾ 102 മീറ്റർ അകലെ പതിക്കുന്നു 48.6 സിംഗിൾ ഓവർ പിച്ച് ഡെലിവറി ആയിരുന്നെങ്കിലും ലാസ്റ്റ് ഓവറിലെ സ്ട്രൈക്ക് ലഭിക്കാൻ വേണ്ടി മാത്രം ധോണി കൂറ്റനടിക്ക് മുതിരാതെ ലോങ്ങ് ഓണിലേക്ക് തട്ടിയിട്ട് ഒരു റൺ നേടി.
നീഡ് 17 ഫ്രം 6 ബോൾസ്. എംസ് ധോണി ഓൺ സ്ട്രൈക്ക് അവസാന ഓവർ എറിയാൻ നീഷാം തയ്യാറെടുക്കുന്നു 49.1 ഫോർ റൺസ് ഫാബുലസ് മഹേന്ദ്ര സിംഗ് ആവേശം കൊണ്ട് സൗരവ് ഗാംഗുലി അലറി വിളിക്കുന്നു.
ഒരു സ്ലോ ഡെലിവറി ആയി ആദ്യ പരീക്ഷണത്തിന് വന്ന നേഷാമിന്റെ കണക്കു കൂട്ടലുകൾ പിഴച്ചു. വെടിയുണ്ട കണക്കെ ബോൾ സ്ട്രൈറ്റിൽ അതിർത്തി കടന്നു 49.2 ഡബിൾ 140 കിമി വേഗതിയിൽ ഒരു ബൗൺസർ ധോണിയുടെ പെർഫെക്ട് പുൾ ഷോട്ട്.
ഡീപ് മിഡ് വിക്കറ്റിൽ ടൈലർ മനോഹരമായ ഒരു സേവ് ടു റൺസ് കംപ്ലീറ്റഡ് 49.3 ദി ഹെലികോപ്റ്റർ ലാൻഡഡ് ഇൻ മാഞ്ചസ്റ്റർ. ഇറ്റ്സ് എ സിക്സർ മനോഹരമായ ഒരു യോർക്കർ ബോൾ അതിലും മനോഹരായി ഗാലറിയിൽ എത്തിച്ച ടിപ്പിക്കൽ മഹേന്ദ്ര സിംഗ് ധോണി സ്പെഷ്യൽ.
നീഡ് 5 ഫ്രം 3 ബോൾസ് 49.4 ഡോട്ട് ബോൾ അനതെർ സ്ലോ ഡെലിവറി ആൻഡ് മഹി മിസ്സഡ് ഇറ്റ് 49.5 ധോണി ഫിനിഷ്സ് ഓഫ് ഇൻ സ്റ്റൈൽ ഇൻ ടു ദി ക്രൗഡ് ഇറ്റ്സ് എ ഹ്യൂജ് ഇന്ത്യ മാർച്ചിങ് ഇൻ ടു ദി ഫൈനൽ.
ഹി ഈസ് അവർ ഹീറോ ഹി ഈസ് മൈ ബോയ് എന്ന് അഭിമാനത്തോടെ വിളിച്ചു പറയുമ്പോൾ ആ പഴയ നീളൻ മുടിക്കാരൻ മനസ്സിലൂടെ പോയി കാണണം ദാദക്ക്. ഡ്രസ്സിങ് റൂമിൽ നിന്നും ആദ്യം ഓടിയെത്തുന്നത് മറ്റാരുമല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തന്റെ മഹി ഭായിയെ വാരിപ്പുണരുമ്പോൾ വിരാടിന്റെ കണ്ണുകൾ നനഞ്ഞിരുന്നു. യാതൊരു ഭാവ മാറ്റവുമില്ലാതെ ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷർ പവലിയനിലേക്ക് നടക്കുമ്പോൾ സ്ക്രീനിൽ തെളിയുന്നു മഹേന്ദ്ര സിംഗ് ധോണി 75*(79) ?