ലോകകപ്പിലെ പാക്കിസ്ഥാനെതിരെയുള്ള വാശിയേറിയ പോരാട്ടത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് മിന്നുന്ന അർധ സെഞ്ചുറി.
35 പന്തിലാണ് രോഹിത് ശർമ 50 റൺസ് കൂട്ടിച്ചേർത്തത്. ആറ് ഫോറും രണ്ട് സിക്‌സും അടിച്ചു പറത്തിയ രോഹിത് തൻറെ ശൈലി ആകെ മാറ്റി ആക്രമിച്ചുള്ള കളിയാണ് പുറത്തെടുത്തത്.
പാക്കിസ്ഥാനെതിരെതിരായ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 14ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 84 റൺസെടുത്തിട്ടുണ്ട്.
നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖർ ധവാന് പകരം വിജയ് ശങ്കർ ടീമിലെത്തി.
ധവാന് പകരമാണ് രാഹുൽ ഓപ്പണറായെത്തിയത്. മധ്യനിരയിൽ വിജയ് ശങ്കറിനും അവസരം നൽകി. എന്നാൽ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറിൽ ആര് കളിക്കുമെന്ന് തീരുമാനിക്കുക.
ഇരു ടീമുകളും രണ്ട് സ്പിന്നർമാരുമായാണ് പാക്കിസ്ഥാൻ കളിക്കുന്നത്. യൂസ്വേന്ദ്ര ചാഹലിനൊപ്പം കുൽദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നർമാർ.