സന്നാഹ മത്സരത്തിൽ ന്യുസീലൻഡിന് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു: നാലാം നമ്പറിൽ സർപ്രൈസ് താരം

22

ഓവൽ: ലോകകപ്പ് മൽസരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിൽ ന്യുസീലൻഡിന് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 13 പേർ വീതമാണ് ഇരു സ്‌ക്വാഡിലും ഉള്ളത്.

Advertisements

നെറ്റ്‌സിൽ പരിശീലനത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാർ ജാദവും ഇന്ത്യൻ നിരയിൽ കളിക്കുന്നില്ല.

കിവീസ് നിരയിൽ മാറ്റ് ഹെന്റിയും ടോം ലഥാമും ഇല്ല. നാലാം നമ്പറിൽ വിജയ് ശങ്കറിന് പകരം കെഎൽ രാഹുലാണ് ഇറങ്ങുക.

ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് കോഹ്ലിയും സംഘവും സന്നാഹ മത്സരം കളിക്കുന്നതത്.

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

Advertisement