എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഒരു സാധാരണ ടീമാണെങ്കിലും ജയത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല.
തോൽവിയുടെ വക്കിൽ നിന്നു പോലും ശക്തമായി തിരിച്ചു വരുന്നവരുടെ ഒരു സംഘമാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
പരിചയ സമ്പന്നരായ ഒരു പിടി താരങ്ങളാണ് ചെന്നൈയുടെ കരുത്തെങ്കിലും ധോണിയുടെ നായക മികവാണ് അവരുടെ ജയങ്ങൾക്ക് പിന്നിലെ ശക്തി.
എന്നാൽ, ഈ സീസണിൽ ആരാധകരുടെ എതിർപ്പ് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണ് ആണ്. മോശം ഫോമാണ് താരത്തിന് വിനയായത്.
കരുത്തരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ 96 റൺസടിച്ചാണ് വാട്‌സൺ ആരാധകരെ തണുപ്പിച്ചത്.
ഇതിനിടെ ഓസ്‌ട്രേലിയൻ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷിൽ നിന്ന് അദ്ദേഹം വിരമിച്ചതോടെ പുതിയ റിപ്പോർട്ടുകളും പുറത്തുവന്നു.
അടുത്ത സീസണിൽ ചെന്നൈ നിരയിൽ വാട്സൺ ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ബിഗ് ബാഷിൽ നിന്ന് വിരമിച്ച താരം ഇനി
ഐപിഎല്ലിനോടും ബൈ പറയുമെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.