മുംബൈ ഇന്ത്യൻസിനോട് കഴിഞ്ഞ ദിവസം ഐപിഎല്ലിൽ ഏറ്റ തോൽവിയുടെ കാരണം വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സുരേഷ് റെയ്ന.
ധോണിയുടെ അഭാവത്തിൽ റെയ്നയായിരുന്നു ചെന്നൈയെ നയിച്ചത്. സിഎസ്കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 46 റൺസിനായിരുന്നു ചെന്നൈയുടെ തോൽവി.
ഇപ്പോൾ തോൽവിയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താൽകാലിക സുരേഷ് റെയ്ന. റെയ്നയുടെ വാക്കുകൾ
ഞങ്ങൾക്ക് നല്ലപോലെ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. 2, 3 ഓവറുകളിൽ വിക്കറ്റ് വീണുക്കൊണ്ടിരുന്നു. തോൽവിയുടെ കാരണം ഇതുതന്നെയാണ്.
ഉത്തരവാദിത്വം ബാറ്റിങ് യൂണിറ്റിന്റേതാണ്. ബൗളർമാരുടെ ഇതുവരെയുള്ള പ്രകടനം മികവുറ്റതായിരുന്നു. എന്നാൽ പവർപ്ലേയും മധ്യഓവറുകളിലും വിക്കറ്റുകൾ നഷ്ടമായത് വിനയായി.
മുംബൈ നന്നായി കളിച്ചു. ബാറ്റ്സ്മാന്മാർ കുറച്ച് പന്തുകൾ കൂടി നേരിട്ട് ക്രീസിൽ നിൽക്കണമായിരുന്നു. താരങ്ങളെല്ലാം ഒരുമിച്ച് കൂടിയിരുന്ന് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്.
ഒരുപാട് മുന്നോട്ട് പോവാറുണ്ട്. ഇനിയുള്ള വിജയങ്ങൾ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനം ഉറപ്പിക്കുമെന്നും റെയ്ന.