റണ്‍വേട്ടയില്‍ മുന്നില്‍; സിക്സറുകളില്‍ സെഞ്ച്വറി; ബൗളര്‍മാരുടെ പേടിസ്വപന്മായി രോഹിത് ശര്‍മ

37

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ച് രോഹിത് ശര്‍മയുടെ റെക്കോര്‍ഡുകളും.

Advertisements

ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന പദവി രോഹിത് സ്വന്തമാക്കി. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

85 ഇന്നിംഗ്‌സുകളില്‍ നിന്നായി 2288 റണ്‍സാണ് രോഹിത് ശര്‍മ നേടിയിരിക്കുന്നത്. ഗുപ്റ്റലിന്റെ സമ്പാദ്യം 2272 റണ്‍സാണ്.

റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ രണ്ടാം ടി20 തുടങ്ങുന്നതിന് മുമ്പ് രോഹിതിന് വേണ്ടിയിരുന്നത് 35 റണ്‍സായിരുന്നു. ഇന്നലെ 29 പന്തില്‍ 50 റണ്‍സ് നേടിയതോടെ രോഹിത് ടി20 റണ്‍സ് സമ്പാദ്യം 2288ല്‍ എത്തിച്ചു.

ടി20യില്‍ 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മത്സരത്തില്‍ നാല് സിക്‌സറുകളാണ് രോഹിത് നേടിയത്.

രോഹിതിന്റെ സിക്‌സര്‍ നേട്ടം ടി20യില്‍ 103 ആയി. 103 സിക്‌സറുകള്‍ വീതം നേടിയ ഗെയ്ല്‍, ഗുപ്റ്റില്‍ എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.

കിവീസിനെതിരായ മൂന്നാം ടി20യോട് കൂടി തന്നെ ഈ റെക്കോര്‍ഡും രോഹിത് മറികടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Advertisement