ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാന് സെഞ്ചുറി. 95 പന്തിൽ നിന്നാണ് ധവാൻ തന്റെ ഏകദിന കരിയറിലെ പതിനേഴാം സെഞ്ചുറി നേടിയത്.
തകർപ്പൻ തുടക്കമാണ് ധവാനും രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് നൽകിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 127 റൺസ് കൂട്ടിച്ചേർത്തു.
Advertisements
രോഹിത് ശർമ്മ 70 പന്തിൽ 57 റൺസ് നേടി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്‌ബോൾ ഇന്ത്യ 35 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 206 റൺസ് നേടിയിട്ടുണ്ട്.
112 റൺസ് നേടിയ ധവാനും 32 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.
മത്സരത്തോടെ ഇംഗ്ലണ്ടിൽ 1000 റൺസ് ശിഖാർ ധവാൻ പൂർത്തിയാക്കി. മറുഭാഗത്ത് രോഹിത് ശർമ്മ ഓസ്ട്രേലിയക്കെതിരെ 2000 ഏകദിന റൺസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തു.
Advertisement