കഴിവിലും കഠിനധ്വാനത്തിലും സ്വപ്‌നങ്ങളിലും വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന് നന്ദി മെസി; എക്കാലത്തേയും മികച്ച ലോകകപ്പ് കാലത്ത് ജീവിക്കാന്‍ പറ്റിയെന്ന് ഷാരൂഖ്

124

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടതോടെ ലോകം തന്നെ ആവേശത്തിലാണ്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കിയത് വലിയ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

മെസിയെയും ടീമിനേയും മാത്രമല്ല, തന്റെ കഴിവ് മുഴുവന്‍ പുറത്തെടുത്ത ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കും ലോകമെമ്പാടു നിന്നും ആശംസാപ്രവാഹമാണ്.

Advertisements

ഇപ്പോഴിതാ, അര്‍ജന്റീന കപ്പെടുത്തതിന് പിന്നാലെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ ഷാരൂഖ് ഖാന്‍. താരം സോഷ്യല്ഡമീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധനേടുന്നത്.

ALSO READ- ഞാൻ പണ്ടെ ഇങ്ങനെ തന്നെയാണ് ചേട്ടാ, സിനിമകൾ കിട്ടാൻ വേണ്ടിയാണോ തുണി കുറയ്ക്കുന്നത് എന്ന് ചോദിച്ചവരോട് സാനിയ ഇയ്യപ്പന് പറയാനുള്ളത് ഇങ്ങനെ

നമ്മള്‍ ജീവിച്ച കാലഘട്ടത്തിലെ ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനല്‍ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാന്‍ പറയുന്നു. കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും എല്ലാവരെയും വിശ്വസിക്കാന്‍ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാന്‍ നന്ദി അറിയിക്കുകയും ചെയ്യുന്നകയാണ് പോസ്റ്റിലൂടെ.

‘ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനല്‍ മത്സരങ്ങളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയില്‍ അമ്മയ്ക്കൊപ്പം വേള്‍ഡ് കപ്പ് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ എന്റെ കുട്ടികള്‍ക്കും അതേ ആവേശത്തിലാണ് മത്സരം കണ്ടത്. ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാന്‍ പ്രേരിപ്പിച്ച മെസിക്ക് നന്ദി’, -ഷാരൂഖ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം അണപൊട്ടിയ ഫൈനലായിരുന്നു കഴിഞ്ഞ ദിവസത്തേത്. നിശ്ചിത സമയത്തും അധിക സമയത്തും അടിയും തിരിച്ചടിയും നടത്തി സമനില പിടിച്ച ഇരുടീമുകളും ഒടുവില്‍ ഏറെ ആവേശം നിറഞ്ഞ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയം നേടിയത്.

ALSO READ- ബിസിനസ്സിലേക്ക് നമിതാ പ്രമോദും: കൊച്ചിയിൽ നടി ആരംഭിക്കുന്ന പുതിയ സംരംഭം എന്താണെന്ന് അറിഞ്ഞോ

ആദ്യഘട്ടത്തില്‍ രണ്ട് ഗോളുകളുമായി അര്‍ജന്റീന മുന്നില്‍ നിന്നെങ്കിലും എംബാപ്പെയുടെ പെനാല്‍റ്റിയും പിന്നാലെ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നേടിയ രണ്ടാം ഗോളുമാണ് കളിയുടെ ഗതി മാറ്റിയത്.


പിന്നീട് നടന്നത് ഓരോ ഫുട്‌ബോള്‍ പ്രേമികളെയും ടെന്‍ഷന്‍ അടിപ്പിച്ച മണിക്കൂറുകളാണ്. ഒടുവില്‍ ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന സ്വര്‍ണ കപ്പില്‍ മുത്തമിട്ടു.

Advertisement