സച്ചിന്‍ ഡല്‍ഹിക്ക് എതിരായ മത്സരത്തിന് മുന്‍പ് പിച്ച് പരിശോധിച്ചത് എന്തിന്

17

ഡല്‍ഹി ഫിറോസ് ഷാ കോട്ല ഗ്രൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിനാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്.

ഡല്‍ഹിയെ 128 റണ്‍സില്‍ ഒതുക്കിയായിരുന്നു മുംബൈയുടെ വിജയം. ഈ മത്സരത്തിന് മുമ്പ് ഒരാള്‍ ഫിറോസ് ഷാ കോട്ലയിലെ പിച്ച് പരിശോധിച്ചിരുന്നു.

Advertisements

മുംബൈ ഇന്ത്യന്‍സിന്റെ കണ്‍സള്‍ട്ടന്റും ക്രിക്കറ്റ് ഇതിഹാസവുമായി സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ആ ആള്‍.ടോസിന് മുമ്പാണ് സച്ചിന്‍ ഗ്രൗണ്ടിലിറങ്ങിയത്.

ടോസ് വിജയിച്ചാല്‍ ബാറ്റിങ്ങോ ബൗളിങ്ങോ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാനായിരുന്നു സച്ചിന്‍ പിച്ച് പരിശോധിച്ചത്.

മുംബൈ ഇന്ത്യന്‍സിന് ടോസ് ലഭിച്ചപ്പോള്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തിരഞ്ഞെടുക്കുകയും 40 റണ്‍സിന് വിജയിക്കുകയും ചെയ്തു.

ഇതിന് മുമ്പ് ഐപിഎല്ലിലെ ഈ സീസണില്‍ സച്ചിന്‍ ഇങ്ങനെ ഗ്രൗണ്ടിലിറങ്ങി പിച്ച് പരിശോധിക്കുന്നത് കണ്ടിട്ടില്ല. ഡല്‍ഹി യുവതാരങ്ങളായ ഋഷഭ് പന്തും പൃഥ്വി ഷായും സച്ചിനൊപ്പമുണ്ടായിരുന്നു.

Advertisement