പാക് മാധ്യമ പ്രവർത്തകന്റെ കുഴയ്ക്കുന്ന ചോദ്യം, വൈറലായി രോഹിത്തിന്റെ കുറിയ്ക്കു കൊള്ളുന്ന ഉത്തരം

28

ലോക കപ്പിലെ കഴിഞ്ഞ മൽസരത്തിൽ പാകിസ്ഥാനെ തോൽപിച്ചതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ചിരിപ്പിച്ച് ഹിറ്റ്മാൻ രോഹിത് ശർമ്മ.

മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പാക് മാധ്യമപ്രവർത്തകനോടാണ് രോഹിത്ത് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി എത്തിയത്.

Advertisements

പാക് ബാറ്റ്സ്മാൻമാർക്ക് താങ്കൾ എന്ത് ഉപദേശമാണ് നൽകുക എന്നായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് രോഹിത് നൽകിയ മറുപടിയായിരുന്നു രസകരം.

പാകിസ്ഥാൻ പരിശീലകനാവുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോഴെന്ത് പറയാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി.

രോഹിത്തിന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ച പാക് മാധ്യമപ്രവർത്തകൻ അടക്കം പൊട്ടിച്ചിരിച്ചു. തന്റെ മകൾ ജീവതത്തിൽ വന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രോഹിത് കൂട്ടിച്ചേർത്തു.

പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറി ഏറെ പ്രാധാന്യമുളളതാണെന്നു പറഞ്ഞ രോഹിത്ത് എന്നാൽ അത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു.

ഏത് മത്സരത്തിൽ സെഞ്ച്വറി നേടിയാലും നിങ്ങൾ ഇതേ ചോദ്യം ചോദിക്കുമെന്നും അതിനാൽ ഏതെങ്കിലും സെഞ്ചുറിയെ ഏറ്റവും മുകളിൽ പ്രതിഷ്ഠിക്കുക അസാധ്യമാണെന്നും രോഹിത് പറഞ്ഞു.

Advertisement