ട്വന്റി 20 യിൽ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത് ശർമ

39

ട്വന്റി 20 ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രോഹിത് ശർമ. കുട്ടിക്രിക്കറ്റിൽ 8000 റൺസ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് രോഹിത് ശർമ.

Advertisements

വിരാട് കോലി, സുരേഷ് റെയ്ന എന്നിവരാണ് ഇതിന് മുമ്പ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങൾ. കരിയറിൽ ഇന്ത്യക്ക് പുറമെ മുംബൈ ഇന്ത്യൻസ്, ഇന്ത്യ എ, ഡക്കാൺ ചാർജേഴ്സ്, മുംബൈ എന്നിവർക്ക് വേണ്ടിയാണ് രോഹിത് കളിച്ചിട്ടുള്ളത്.

8000 ക്ലബിലെത്തുന്ന ലോകത്തെ എട്ടാമത്തെ താരം കൂടിയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത്. 9922 റൺസുള്ള ക്രിസ് ഗെയ്ലാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.

മക്കല്ലം, പൊള്ളാർഡ്, ഷുഐബ് മാലിക്, ഡേവിഡ് വാർണർ എന്നിവരാണ് എണ്ണായിരും ക്ലബിലുള്ള മറ്റ് താരങ്ങൾ.

307 മത്സരങ്ങളിൽ 32.22 ശരാശരിയിൽ 8018 റൺസാണ് രോഹിത് ഇതുവരെ അടിച്ചുക്കൂട്ടിയത്. കോലിക്ക് നേട്ടം സ്വന്തമാക്കാൻ 260 മത്സരങ്ങങ്ങൾ മാത്രമാണ് വേണ്ടി വന്നത്. 40.91 ശരാശരിയിലാണ് കോലി നേട്ടം കൊയ്തത്. റെയ്ന 311 മത്സരങ്ങളിൽ 32.99 ശരാശരിയാണ് 8000 മറികടന്നത്.

Advertisement