പാകിസ്ഥാനെ തരിപ്പണമാക്കാൻ പന്ത് അവതരിക്കുമോ? സമ്മർദ്ദ കൊടുങ്കാറ്റിൽ കോഹ്ലി

22

ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാന്റെ അഭാവം തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമെന്ന വിശേഷണമുള്ള ഇന്ത്യ പാക് പോരാട്ടത്തിൽ ജയം ആർക്കൊപ്പമായിരിക്കുമെന്ന സംശയമാണ് ആരാധകരിലുള്ളത്.

Advertisements

രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നീ ടോപ് ത്രീയാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. ഇവിടെയാണ് ധവാനിലൂടെ ഇന്ത്യക്ക് നേരിയ തിരിച്ചടി സംഭവിച്ചത്.

സൂപ്പർതാരത്തിന്റെ അഭാവത്തിൽ കെ എൽ രാഹുൽ ഓപ്പൺ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ വരുമ്‌ബോൾ നാലാം നമ്പർ പൊസിഷനിൽ ആരെന്ന സംശയമാണ് നിലവിലുള്ളത്.

വിജയ് ശങ്കറെയോ ദിനേശ് കാർത്തിക്കിനെയോ നാലാം നമ്ബറിൽ പരീക്ഷിക്കുക, അല്ലെങ്കിൽ ഇരുവരെയും ഉൾപ്പെടുത്താതെ ധോണിയെ നാലാം നമ്പറിൽ ഇറക്കി രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തി അഞ്ച് ബൗളർമാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.

എന്നാൽ, നാലാം നമ്പറിൽ ഋഷഭ് പന്ത് എത്തുമെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. കരുതൽ താരമായ യുവതാരം ടീമിനൊപ്പം ചേർന്നതായി ബിസിസിഐ അറിയിച്ചു.

പന്ത് നാലാം നമ്പറിൽ എത്തിയാൽ ബാറ്റിംഗ് ഓർഡർ കൂടുതൽ ശക്തമാകും. എന്നാൽ, മധ്യനിരയിൽ നിലയുറപ്പിച്ച് കളിക്കുന്ന ഒരു താരം ഇല്ലാതെ വരും.

പന്തിനെ ടീമിൽ ഉൾപ്പെടുത്തിയാൽ ആ ഉത്തരവാദിത്വം ധോണി ഏറ്റെടുക്കേണ്ടതായി വരും.

അങ്ങനെയുള്ള ഒരു ടീമിനെ കളത്തിലിറക്കാൻ കോഹ്ലി തയ്യാറായാൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച
സ്ഫോടനാത്മകമായ നിരയായി ഇന്ത്യ മാറും.

നാലാമനായി പന്ത് എത്തുക, അഞ്ചാമനായി ധോണിയും. പിന്നാലെ ബോളർമാരുടെ പേടി സ്വപ്നമായ ഹാർദിക് പാണ്ഡ്യ കൂടി എത്തുമ്‌ബോൾ ഏത് ടീമും സമ്മർദ്ദത്തിലാകും.

എന്നാൽ, നാലാം നമ്ബർ തകർത്തടിച്ച് ബാറ്റ് ചെയ്യാനുള്ള പൊസിഷനല്ല. ക്രീസിൽ നിലയുറപ്പിച്ച് ടീമിനെ മികച്ച നിലയിൽ എത്തിക്കുകയാണ് ഈ ബാറ്റ്സ്മാന്റെ ഡ്യൂട്ടി.

ഈ സാഹചര്യത്തിൽ പന്ത് ടീമിൽ ഉൾപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Advertisement