ഇത്തവണത്തെ ഐപിഎല്ലില് തങ്ങളുടെ ഏഴാം തോൽവി ഏറ്റുവാങ്ങിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ കുറിച്ചുളള വിവാദം അവസാനിക്കുന്നില്ല.
ബംഗളൂരുവിനെതിരെ അവസാന രണ്ട് ഓവറിൽ 22 റൺസായിരുന്നു മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
എന്നൽ പവർ നേഗിയെറി 19ാം ഓവറിൽ തന്നെ 22 റൺസ് വിട്ടുനൽകി ബംഗളൂരു തോൽക്കുകയായിരുന്നു.
ഇതാണ് ആരാധകരുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയിരിക്കുന്നത്.
വിജയ സാധ്യത ഉണ്ടായിരുന്ന മത്സരത്തിൽ ഇത്തരത്തിൽ തോൽക്കാൻ ബംഗളൂരുവിനെ കഴിയുവെന്ന് ആരാധകർ പറയുന്നു.
കളിയുടെ ഫലം മാറ്റിമറിച്ചത് പത്തൊൻപതാം ഓവറിൽ ഇടം കൈയ്യൻ സ്പിന്നർ പവൻ നേഗിക്ക് പന്ത് കൊടുത്തതായിരുന്നു.
ഇതിന് പിന്നിൽ ബംഗളൂരുവിന്റെ ബോളിംഗ് പരിശീലകനായ ആശിഷ് നെഹ്‌റയായിരുന്നു. യുവ പേസർ നവ്ദീപ് സൈനിയെക്കൊണ്ട് പത്തൊൻപതാം ഓവർ എറിയിക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി.
എന്നാൽ ഡഗ്ഗൗട്ടിലിരുന്ന് ആ ഓവർ നേഗിയെക്കൊണ്ട് എറിയിക്കാൻ നെഹ്‌റ ആവശ്യപ്പെടുകയും അതനുസരിച്ച കോഹ്ലി നേഗിക്ക് പന്ത് നൽകുകയുമായിരുന്നു.
രണ്ട് ബൗണ്ടറികളും, രണ്ട് സിക്സറുകളുമടിച്ച ഹാർദിക് പാണ്ട്യ പത്തൊൻപതാം ഓവറിൽത്തന്നെ മുംബൈയെ വിജയത്തിലുമെത്തിച്ചു.
ഈ മത്സരത്തിന് പിന്നാലെ നെഹ്‌റയെ ശക്തമായി വിമർശിച്ച് ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്.