2010ന് ശേഷം ആദ്യം; നാഗ്പൂരില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി എംഎസ് ധോണി

28

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ നാല് അര്‍ധസെഞ്ചുറികളുമായി പുതിയ റെക്കോര്‍ഡിട്ട ധോണി നാഗ്പൂരില്‍ ഗോള്‍ഡന്‍ ഡക്കായി.

Advertisements

ആദം സാംപയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജക്ക് ക്യാച്ച് നല്‍കി മടങ്ങിയ ധോണി ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്നത് ഒമ്പത് വര്‍ഷത്തിനുശേഷമാണ്.

2010ല്‍ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരെ തന്നെയായിരുന്നു ധോണി അവസാനം ഗോള്‍ഡന്‍ ഡക്കായത്. കരിയറില്‍ ഇതുവരെ ഇന്നത്തേതുള്‍പ്പെടെ അഞ്ചു തവണ മാത്രമാണ് ധോണി ഗോള്‍ഡന്‍ ഡക്കായത്.

ഒരോവറില്‍ കേദാര്‍ ജാദവിനെയും ധോണിയെയും മടക്കിയ ആദം സാംപ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ വലിയ സ്‌കോറിലേക്കുള്ള ഇന്ത്യന്‍ കുതിപ്പിനും കടിഞ്ഞാണ്‍ വീണു.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായ ആറാം നമ്പറിലാണ് ധോണി ഇന്ന് ബാറ്റിംഗിനിറങ്ങിയത്. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ നാലു മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ ധോണി ആദ്യ മത്സരത്തില്‍ കേദാര്‍ ജാദവിനൊപ്പം ഇന്ത്യയുടെ വിജയശില്‍പിയുമായിരുന്നു.

വിജയ് ശങ്കര്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായശേഷം ക്രീസിലെത്തിയ കേദാര്‍ ജാദവ് 11 റണ്‍സെടുത്ത് പുറത്തായി.

Advertisement