ഐപിഎൽ പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിക്കും, സ്പിന്നർ രവീന്ദ്ര ജഡേജയ്ക്കും പരിക്കാണെന്ന വാർത്തകൾക്ക് സ്ഥിരീകരണം.
ചെന്നൈ കോച്ച് സ്റ്റീഫൻ ഫെ്ലമിങാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയിൽ ആഴ്ത്തുന്നത്.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇതോടെ മുൻകരുതലുമായി ബിസിസിഐ രംഗത്തിറങ്ങി യിരിക്കുകയാണെന്നാണ് സൂചന.
ഇതിനെ തുടർന്ന് ധോണിയ്ക്ക് ഐപിഎല്ലിൽ പരമാവധി മത്സരങ്ങളിൽ വിശ്രമം നൽകാൻ തീരുമാനമായിരിക്കുന്നത്. ഐപിഎൽ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനൽ.
അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കൺസൽടന്റ് മൈക്ക് ഹസി പറഞ്ഞത്.
അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തിൽ പോലും മാറി നിൽക്കാൻ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്.
ആയതിനാൽ, വിശ്രമം വേണോ എന്നതിന്റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.
ലോകകപ്പ് വരാനിരിക്കെ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും