അവസാന ഓവര്‍ വിജയ് ശങ്കറിന് കൈമാറിയത് ഈ താരങ്ങളുടെ നിര്‍ദ്ദേശപ്രകാരം: കോഹ്ലിയുടെ വെളിപ്പെടുത്തല്‍

21

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും നിര്‍ദ്ദേശമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

Advertisements

വിജയ് ശങ്കറിന് 46 ആം ഓവര്‍ നല്‍കാനാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ബുംറയ്ക്കും മൊഹമ്മദ് ഷാമിയ്ക്കും ഓവറുകള്‍ നല്‍കി വിക്കറ്റ് നേടുവാന്‍ അവര്‍ നിര്‍ദ്ദേശിച്ചെന്നും മത്സരശേഷം കോഹ്‌ലി വ്യക്തമാക്കി.

‘ വിജയ്ക്ക് 46 ആം ഓവര്‍ നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. പക്ഷേ നമുക്ക് വിക്കറ്റാണ് വേണ്ടതെന്നും അതുകൊണ്ട് ഷാമിയ്ക്കും ബുംറയ്ക്കും ഓവര്‍ നല്‍കാന്‍ രോഹിത് ശര്‍മ്മയും ധോണിയും പറഞ്ഞു. ഭാഗ്യവശാല്‍ അവര്‍ വിക്കറ്റ് നേടുകയും ചെയ്തു . ‘ കോഹ്ലി പറഞ്ഞു .

ലോകകപ്പില്‍ ധോണിയുടെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് അതിനിര്‍ണായകമാണ് .

മൂന്ന് മികച്ച ക്യാപ്റ്റന്മാരുടെ തന്ത്രങ്ങള്‍ കൂടിചേരുമ്പോള്‍ ഇന്ത്യയെ പരാജയപെടുത്താന്‍ എതിര്‍ടീമുകള്‍ വളരെയധികം കഷ്ട്ടപെടേണ്ടി വരുമെന്നത് തീര്‍ച്ചയാണ് .

Advertisement