കളിക്കിടെ നിലത്ത് വീണ വഹാബിന്റെ ചുമലിൽ കോഹ്ലിയുടെ സ്നേഹ സ്പർശം; കൈയ്യടിച്ച് പാക് ആരാധകരും

21

ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അതിന് മറ്റേതൊരു മത്സരത്തേക്കാളും ആവേശവും രാഷ്ട്രീയതലങ്ങളുമുണ്ട്.

ഇന്നലത്തെ മത്സരത്തിന്റെ ബിൽഡ് അപ്പ് രണ്ട് ടീമുകൾക്കുമിടയിലെ വൈര്യത്തെ വ്യക്തമാക്കുന്നതായിരുന്നു.

Advertisements

എന്നാൽ തങ്ങളെ സംബന്ധിച്ച് ഇത് മറ്റേത് മത്സരത്തേയും പോലെ തന്നെയാണെന്നായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രതികരണം.

തന്റെ വാക്കുകളെ കളിക്കളത്തിലും വിരാട് കാണിച്ചു തന്നു. അതുപോലെ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ക്രിക്കറ്റിൽ സ്ഥാനമില്ലെന്നും ഇവിടെ താരങ്ങൾ തമ്മിൽ പകയോ വിദ്വേഷമോ ഇല്ലെന്നു കൂടി ഇന്ത്യൻ നായകൻ കാണിച്ചു തന്നു.

കളിക്കിടെ നിലത്തു വീണ പാക് ബോളർ വഹാബ് റിയാസിനോടുള്ള വിരാടിന്റെ പെരുമാറ്റം താരത്തിന് സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിക്കൊടുക്കുകയാണ്.

പന്തെറിഞ്ഞ ശേഷം വഹാബ് ബാലൻസ് തെറ്റി വീഴുകയായിരുന്നു. ഇതിനിടെ സിംഗിൾ എടുത്ത കോഹ്ലി വഹാബിന് അടുത്തെത്തി പരിശോധിക്കുകയായിരുന്നു. ഇരുവരും പരസ്പരം ചിരിച്ചു കൊണ്ടാണ് പിരിഞ്ഞത്.

അതേസമയം, 89 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റൺസായി പുനർനിർണയിക്കുകയായിരുന്നു.

കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാൽ 89 റൺസകലെ പാക്കിസ്ഥാൻ ഇന്നിങ്സ് അവസാനിച്ചു.

സെഞ്ചുറി നേടിയ രോഹിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ.

Advertisement