പരിക്ക് മൂലം ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ മത്സരിക്കാതിരുന്ന മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത്ത് ശര്‍മ്മയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോര്‍ഡ്.
ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്.
എന്നാല്‍ കിംഗ്സ് ഇലവനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരേഷ് റെയ്നയുടെ(134) റെക്കോര്‍ഡിനൊപ്പം രോഹിതിന് എത്താമായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് റെയ്ന ഇത്രയും മത്സരം കളിച്ചത്. എന്നാല്‍ സ്ഥിരം നായകന് കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു.
രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. രോഹിത്ത് ശര്‍മ്മ അടുത്ത മത്സരത്തില്‍ ടീമിനൊപ്പം തിരിച്ചെത്തും.
31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് പഞ്ചാബിനെതിരെ മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്ലുമാണ് മികച്ച സ്കോറിലെത്തിച്ചത്