തലങ്ങും വിലങ്ങും അടിയോടടി; പവർ പ്ലേയിൽ വാർണറുടെ റെക്കോർഡുകൾ തകർത്ത് കെ എൽ രാഹുൽ

30

12ാം ഐപിഎൽ സീസണിലെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറുടെ റെക്കോർഡുകൾ തകർത്ത് കെ എൽ രാഹുൽ.

ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിലാണ് കിംഗ്സ് ഇലവൻ ഓപ്പണറായ രാഹുൽ സംഹാരതാണ്ഡവമാടിയത്.

Advertisements

പവർ പ്ലേയിൽ 55 റൺസടിച്ച രാഹുൽ ഈ സീസണിൽ ആദ്യ ആറ് ഓവറിൽ ഉയർന്ന സ്‌കോർ നേടുന്ന താരമായി. വാർണർ രാജസ്ഥാനെതിരെ നേടിയ 52 റൺസ് ഇതോടെ പഴങ്കഥയായി.

ഹർഭജൻ സിംഗ് എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിൽ സിക്സർ നേടി രാഹുൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി.

വെറും 19 പന്തിൽ നിന്നാണ് രാഹുൽ അർദ്ധ സെഞ്ചുറിയിലെത്തിത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ അർദ്ധ സെഞ്ചുറിയാണിത്.

സൺറൈസേഴ്സ് ഓപ്പണറായ ഡേവിഡ് വാർണർ 2015ൽ 20 പന്തിൽ നേടിയ നേട്ടമാണ് രാഹുൽ വെടിക്കെട്ടിൽ തകർന്നത്.

സീസണിലെ മൂന്നാമത്തെ വേഗമേറിയ അർദ്ധ ശതകം കൂടിയാണ് കെ എൽ രാഹുൽ അടിച്ചെടുത്തത്.

കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ 17 പന്തിൽ നേടിയ അർദ്ധ സെഞ്ചുറിയാണ് ഒന്നാം സ്ഥാനത്ത്.

മുംബൈയ്ക്കെതിരെ ഡൽഹി കാപിറ്റൽസിൻറെ ഋഷഭ് പന്ത് 18 പന്തിൽ നേടിയ അമ്പതാണ് രണ്ടാം സ്ഥാനത്ത്.

രാഹുൽ മൂന്നാമതെത്തിയപ്പോൾ ആർസിബിക്ക് എതിരെ 21 പന്തിൽ 50 തികച്ച കൊൽക്കത്തയുടെ റസലാണ് നാലാമത്.

Advertisement