പന്ത്രണ്ടാം സീസൺ ഐപിഎല്ലിൽ ആരാധകരുടെ ഇഷ്ട ടീമാകാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചു.
കൂറ്റനടികളും അപ്രതീക്ഷിത ജയങ്ങളുമാണ് ദിനേഷ് കാർത്തിക്കിനും സംഘത്തിനെയും ഫേവ്റേറ്റുകളാക്കിയത്.
പ്ലളേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിൽക്കുമ്പോൾ തന്നെ കൊൽക്കത്ത ടീമിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്നാണ് റിപ്പോർട്ട്.
നായകൻ കാർത്തിക്കും വെടിക്കെട്ട് താരം ആന്ദ്രേ റസലും തമ്മിലുള്ള തർക്കം രൂക്ഷമായി.
ടീം അന്തരീക്ഷം ദയനീയമാണെന്ന റസലിന്റെ വിമർശനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ കാർത്തിക് രംഗത്തു വന്നതോടെയാണ് അണിയറ രഹസ്യങ്ങൾ പുറത്തായത്.
വളരെയധികം സമ്മദർദം നിറഞ്ഞ മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റിൽ പിന്നിൽ നിന്നു കുത്തുന്നതും, കൂടെനിൽക്കുന്നവർ പാലം വലിക്കുന്നതും സാധാരണമാണ്.
ഇക്കാര്യത്തെക്കുറിച്ചു താൻ ബോധവാനാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുമെന്നും കാർത്തിക് തുറന്നടിച്ചു.
റസലിനെ ഉന്നം വെച്ചാണ് ക്യാപ്റ്റന്റെ വാക്കുകളെന്ന് വ്യക്തമാണ്. നിർണായക തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനും ടീമിനും പിഴച്ചെന്ന് വിൻഡീസ് താരം പറഞ്ഞിരുന്നു.
തുടർച്ചയായി ആറ് തോൽവികൾ വഴങ്ങിയതിന് പിന്നാലെ ആയിരുന്നു ഈ വിമർശനം. ഇതിനെതിരെയാണ് കാർത്തിക് രംഗത്തുവന്നത്.