തോൽവികളിൽ സെഞ്ചുറിയടിച്ച് നാണംകെട്ട് ബാംഗ്ലൂർ; ഐപിഎല്ലിൽ കോഹ് ലിയേക്കാൾ കൂടുതൽ തോറ്റവരില്ല

15

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പ്ലേഓഫ് സാധ്യതകളെല്ലാം അവസാനിച്ചു.

ആ തോൽവിയോടെ മറ്റൊരു നിർഭാഗ്യകരമായ റെക്കോർഡും കോഹ് ലിയുടെ ടീമിനെ തേടിയെത്തി. 100 ട്വന്റി20 മത്സരങ്ങൾ തോൽക്കുന്ന ടീമായി ബാംഗ്ലൂർ അതോടെ.

Advertisements

100 ട്വന്റി20 മത്സരങ്ങൾ തോൽക്കുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂർ. 112 തോൽവികളോടെ ഇംഗ്ലണ്ടിലെ മിഡിലെക്സും, 101 തോൽവിയോടെ ഡെർബിഷെയറുമാണ് തോൽവിയുടെ കാര്യത്തിൽ ബാംഗ്ലൂരിന് മുന്നിലുള്ളത്.

ബാറ്റിങ്ങിൽ കോഹ് ലി ഐപിഎല്ലിലും മികച്ച കളി പുറത്തെടുക്കുമ്പോൾ ക്യാപ്റ്റൻസിയിലെ പോരായ്മ തുറന്നു കാട്ടുന്ന കണക്കുകളുമാണ് പുറത്തു വരുന്നത്.

ബാംഗ്ലൂരിന്റെ 90 തോൽവികളിലും കോഹ് ലി ടീമിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും ഇത്രയും തോൽവികൾ നേരിടേണ്ടി വന്നിട്ടില്ല.

ഐപിഎൽ പന്ത്രണ്ടാം സീസണിന്റെ തുടക്കത്തിൽ തന്നെ തുടരെ നേരിട്ട ആറ് തോൽവികളാണ് ബാംഗ്ലൂരിനെ കുഴക്കിയത്.

ആദ്യ ആറ് മത്സരങ്ങളിലും തുടരെ തോൽവി നേരിട്ട് 2013ൽ ഡെൽഹി തീർത്ത റെക്കോർഡിനും ഒപ്പമെത്തിയിരുന്നു ബാംഗ്ലൂർ.

Advertisement