ചെന്നൈ സുപ്പർകിങ്ങ്സ് സ്പിന്നർ ഹർഭജൻ സിങ് ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐപിഎല്ലിൽ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോർഡാണ് ഹർഭജൻ സ്വന്തമാക്കിയത്.
ഡൽഹി കാപിറ്റൽസിന്റെ റുഥർഫോർഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നർ 150 വിക്കറ്റ് തികച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർകൂടിയാണ് ഹർഭജൻ സിങ്.
Advertisements
മത്സരത്തിന് മുമ്പ് 148 വിക്കറ്റായിരുന്നു ഹർഭജന്റെ സമ്പാദ്യം. ലസിത് മലിംഗ, അമിത് മിശ്ര, പിയൂഷ് ചൗള എന്നിവരാണ് 150 വിക്കറ്റ് ക്ലബിലെ മറ്റ് അംഗങ്ങൾ.
169 വിക്കറ്റുള്ള മലിംഗയാണ് ഒന്നാം സ്ഥാനത്ത്. മിശ്ര, ചൗള എന്നിവർ 150 വിക്കറ്റ് വീതം നേടിയിട്ടുണ്ട്. ഇന്നലെ നടന്ന ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചിരുന്നു.
ഡൽഹിയെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഹർഭജന്റെ രണ്ട് വിക്കറ്റ് പ്രകടനം നിർണായകമായി.
Advertisement