ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി

14

ലാഹോര്‍: പാക്കിസ്ഥാന്‍ തെഹ്രിക് ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ആത്മീയ ഉപദേശകയായ ബുഷ്റ മനേകയാണ് വധു. പിങ്ക് പിര്‍ എന്നു വിളിപ്പേരുള്ള മനേക ബുഷ്റയുമായുള്ള വിവാഹം വധുവിന്റെ സഹോദരന്റെ ലാഹോറിലുള്ള വസതിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു നടന്നത്. ഒരു വര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ എത്തിത്തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും അടുത്തതോടെ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മക്കളുള്ള മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി.1995 ലാണ് ഇമ്രാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്സ്മിത്തുമായുള്ള ആ ബന്ധം ഒമ്പതുവര്‍ഷത്തിനു ശേഷം 2004 ല്‍ അവസാനിച്ചു. അതിനുശേഷം ടെലിവിഷന്‍ അവതാരകയായ റേഖം ഖാനുമായി ഒന്നിച്ചു. റേഖം ഖാനുമായുള്ള ബന്ധം ഒമ്പതുമാസം മാത്രമേ നിലനിന്നുള്ളു

Advertisement