വിരാട് കോഹാലി ബിഗ് സീറോ: ധോണിയ്ക്കൊത്ത നായകനായി ആർ അശ്വിൻ

18

ഏകദിന ലോക കപ്പ് ടീമിലൊന്നും ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യൻ താരം ആർ അശ്വിന്റെ ഐപിഎൽ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു.

നായകനെന്ന നിലയിൽ ഒന്നുമല്ലാത്ത സ്വന്തം ടീമിനെ അപ്രതീക്ഷിത ഉയരത്തിലേക്ക് എത്തിച്ചാണ് അശ്വിൻ ശ്രദ്ധേയനാകുന്നത്.

Advertisements

ടീമിന്റെ ശേഷിയും വൈഭവവും കൃത്യമായി തിരിച്ചറിഞ്ഞാണ് അശ്വിൻ ഓരോ മത്സരത്തിലും പഞ്ചാബിനെ ഒരുക്കുന്നത്.

ഇന്ത്യൻ നായകനായ വിരാട് കോഹ്ലി ഐപിഎല്ലിൽ തികഞ്ഞ പരാജയമായി മാറിയിരിക്കെയാണ് നായകശേഷിയിൽ ധോണിയ്ക്കൊത്ത പ്രകടനവുമായി അശ്വിൻ തിളങ്ങുന്നത്.

അശ്വിന്റെ നായകശേഷിയെ പ്രശംസിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്ലേ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.

ഐപിഎൽ 12ാം സീസണിന്റെ തുടക്കത്തിൽ എല്ലാവരാലും എഴുതിതള്ളിയ ടീമായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബ്.

എന്നാൽ അശ്വിനെന്ന ഒറ്റ നായകന്റെ ബലത്തിൽ നിലവിൽ ഒൻപത് മത്സരങ്ങളിൽ അഞ്ച് ജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നിരിക്കുകയാണ് പഞ്ചാബ് ടീം.

നേരത്തെ മങ്കാദിംഗ് വിവാദത്തിൽ കുരുങ്ങിയ അശ്വിൻ ടീമിന്റെ വിജയത്തിനായി ഏതറ്റം വരെ പോകുമെന്ന് അന്നേ തെളിയിച്ചതാണ്.

അശ്വിനെ പുകഴ്ത്തി മലയാള മനോരമയിൽ എഴുതിയ കോളത്തിൽ ഹർഷ ഭോഗ്ലേ പറയുന്നത് ഇപ്രകാരമാണ്.

‘പ്ലേ ഓഫ് ഘട്ടത്തിലേക്ക് അവർ കടക്കുമോ എന്നതു പറയാറായിട്ടില്ല. പക്ഷേ, ടീമിലെ വിഭവങ്ങളെ പൂർണമായി പ്രയോജനപ്പെടുത്തുന്നതിൽ പഞ്ചാബിനോളം മികവു പുലർത്തിയ മറ്റൊരു ടീമില്ല.

കഴിഞ്ഞ കളിയിൽ രാജസ്ഥാൻ റോയൽസിനെതിരെ 182 റൺസ് പ്രതിരോധിക്കുക എന്നത് പഞ്ചാബ് ബോളർമാർക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല.

ട്വന്റി20 മത്സരങ്ങളിൽ ശരാശരി നിലവാരം മാത്രമുള്ള മുഹമ്മദ് ഷമി ഐപിഎൽ സീസണിൽ ഉജ്വല പ്രകടനമാണ് നടത്തുന്നത്.

വൈറ്റ് ബോൾ ക്രിക്കറ്റിനു യോജിച്ച താരമല്ലെന്നു വിലയിരുത്തപ്പെടുന്ന അശ്വിൻ, ഒട്ടേറെ ലെഗ് സ്പിന്നർമാരിൽ ഒരാൾ മാത്രമായ മുരുഗൻ അശ്വിൻ, കേട്ടുകേൾവി പോലും ഇല്ലാത്ത താരമായ അർഷ്ദീപ് സിങ്, അഫ്ഗാൻ സ്പിന്നർ മുജീബ് റഹമാൻ.

ഇവർ അഞ്ചുപേരും ചേർന്നാണു റോയൽസിനെ പൂട്ടിയത്. വളരെ കുറച്ച് ഓവറുകളിൽ മാത്രമാണു രാജസ്ഥാൻ മത്സരത്തിൽ ഉണ്ടായിരുന്നതു തന്നെ.

ക്യാപ്റ്റനാണു പഞ്ചാബിന്റെ കരുത്ത്. ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻമാരിൽ ധോണിക്കൊപ്പമാണ് അശ്വിന്റെയും സ്ഥാനം.

പഞ്ചാബ് ടീമിലേക്കു നോക്കുമ്പോൾ തന്നെ അവരെ നയിക്കുന്നതാരാണ് എന്നതു ബോധ്യമാകും. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നാണിച്ചു നിന്നിട്ടില്ല അശ്വിൻ.

ടീം അംഗങ്ങളുമായി അടുത്തു നിൽക്കുന്നതിലും ആവേശം ഉയർത്തുന്നതിലും അയാൾ മുന്നിലുണ്ട്. അശ്വിന്റെ ബോളിങ്ങും മികച്ചതു തന്നെ.

പഞ്ചാബിനു പ്ലേ ഓഫ് ഘട്ടത്തിലേക്കു യോഗ്യത നേടാനായാൽ അത് അശ്വിന്റെ വിജയമായിരിക്കും.

Advertisement