വിരാട് കോഹ്ലിയ്ക്ക് എങ്ങനെ നായകസ്ഥാനത്ത് തുടരാനാകും? പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്‌കർ

15

വിൻഡിസ് പര്യടനത്തിൽ ഇന്ത്യൻ നായകനായി വിരാട് കോഹ്ലിയെ നിലനിർത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ രംഗത്ത് . ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് സുനിൽ ഗവാസ്‌കർ രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വിൻഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കും മുമ്പ് നായകന്റെ കാര്യത്തിൽ ആദ്യം തീരുമാനത്തിലെത്തണമായിരുന്നുവെന്നാണ് ഗവാസ്‌കർ അഭിപ്രായപ്പെടുന്നത്. ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം പരാജയമാണെന്നും ഗവാസ്‌കർ വിലയിരുത്തുന്നു.

Advertisements

ലോകകപ്പിലെ തോൽവിയോടെ കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ടൊരു പ്രമുഖൻ നായകനാരാവണമെന്ന കാര്യത്തിൽ അഭിപ്രായം പറയുന്നത് ആദ്യമാണ്. രോഹിത് ശർമ്മയും കോഹ്ലിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുനിൽ ഗവാസ്‌കറിന്റെ അഭിപ്രായ പ്രകടനവും.

അടുത്ത മാസാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര ആരംഭിക്കുന്നത്. യുഎസിൽ നടക്കുന്ന ടി20യോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഫോർമാറ്റിലും കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുന്നത്.

Advertisement