കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഇന്ത്യ കുതിക്കുന്നു; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

25

വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ ജയത്തിലേക്ക്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് ബോളില്‍ 48 ബോളില്‍ നിന്ന് 69 റണ്‍സ്.

Advertisements

108 ബോളില്‍ നിന്ന് 101 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 29 ബോളില്‍ നിന്ന് 17 റണ്‍സുമായി മഹേന്ദ്ര സിങ് ധോണിയുമാണ് ക്രീസില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് ഓവറുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

43 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 32 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 24 റണ്‍സെടുത്ത അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിരാട് കോഹ്ലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്.

അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ആതിഥേയര്‍ ഷോണ്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

123 ബോളില്‍ 131 റണ്‍സാണ് മാര്‍ഷ് നേടിയത്. അതേസമയം, അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നടത്തിയ കൂറ്റനടികളും ഒാസീസിനെ നിശ്ചിത 50 ഓവറില്‍ 298/9 എന്ന മികച്ച സ്‌കോറിലെത്തുകയായിരുന്നു.

ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ് ഒരു വിക്കറ്റും നേടി.

Advertisement