ഐഎസ്എൽ ക്ലബിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, അവിശ്വസനീയം

21

മുംബൈ: ഐഎസ്എൽ ക്ലബായ മുംബൈ സിറ്റി എഫ്‌സിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റർ സിറ്റി ഉടമകളായ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിന്റെ എട്ടാമത്തെ ക്ലബായി മാറി ഇതോടെ മുംബൈ സിറ്റി എഫ്സി. ന്യൂയോർക്ക് സിറ്റി എഫ്‌സി (അമേരിക്ക), മെൽബൺ സിറ്റി എഫ്‌സി (ഓസ്‌ട്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാൻ), ഗിറോണ എഫ്‌സി (സ്‌പെയിൻ), ക്ലബ് അത് ലറ്റിക്കോ ടോർഖ് (ഉറുഗുവായ്), സിച്ചുവൻ ജിയുനിയ (ചൈന), മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) കബ്ലുകൾ ഇതിനോടകം സിഎഫ്ജിയിലുണ്ട്.

Advertisements

അബുദാബി രാജകുടുംബാംഗവും യുഎഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായെദ് അൽ നഹ്യാനാണ് സിഎഫ്ജിയിൽ ഭൂരിഭാഗം ഓഹരിയുള്ളത്. ബോളിവുഡ് താരം രൺബീർ കപൂറാണ് മുംബൈ സിറ്റി എഫ്‌സിയുടെ നിലവിലെ സഹഉടമകളിലൊരാൾ.

മുംബൈ എഫ്സിയെ സിറ്റി ഏറ്റെടുത്തതോടെ ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുംബൈ കേന്ദ്രീകൃതമായ ഗ്രാസ് റൂട്ട് പരിശീലന പരിപാടികൾ ഇനി സജീവമാകും. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുംബൈ സിറ്റി എഫ്സി കടന്ന് പോകുന്നത്.

ഇക്കാരണത്താൽ തന്നെ 2019-20 സീസണിൽ കാര്യമായ ചെലവുചുരുക്കൽ നടപടികൾ ക്ലബ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടേയാണ് പുതിയ വാർത്തയെത്തുന്നത്.

Advertisement