ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓപ്പണറായി രോഹിത് ശർമ്മ ഇറങ്ങുന്നു, ഒപ്പം കേരള താരങ്ങളും

17

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയും ബോർഡ് പ്രസിഡൻസ് ഇലവനും തമ്മിലുളള പരിശീലന മത്സരം ഇന്ന് തുടങ്ങും. ടീമിന്റെ നായകൻ കൂടിയായ രോഹിത് ശർമ്മ ഓപ്പണറായി മത്സരത്തിലിറങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേരള താരം ജലജ് സക്‌സേന, മലയാളി താരം കരുൺ നായർ, മായങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചൽ, കെ എസ് ഭരത്, ഷർദുൽ താക്കൂർ, ഉമേഷ് യാദവ് തുടങ്ങിയവർ ടീമിലുണ്ട്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ പുറത്തെടുത്ത ഓൾറൗണ്ട് മികവാണ് സക്‌സേനക്ക് തുണയായത്. ദുലീപ് ട്രോഫി മികവ് കരുണിനെ തുണച്ചു. അടുത്ത മാസം രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് ഓപ്പണറായി ആദ്യ പരീക്ഷണത്തിനാണ് രോഹിത് ശർമ്മ തയ്യാറെടുക്കുന്നത്. കെ എൽ രാഹുലിന്റെ മോശം ഫോമാണ് ടെസ്റ്റിൽ മധ്യനിര താരമായിരുന്ന രോഹിത്തിനെ ഓപ്പണിംഗിൽ പരിഗണിക്കാൻ ടീം മാനേജ്‌മെന്റിനെ നിർബന്ധിച്ചത്.

Advertisements

ബോർഡ് പ്രസിഡന്റ് ഇലവൻ: രോഹിത് ശർമ, മായങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചൽ, അഭിന്യൂ ഈശ്വരൻ, കരുൺ നായർ, സിദ്ധേഷ് സാഡ്, കെ എസ് ഭരത്, ജലജ് സക്‌സേന, ധർമേന്ദ്ര സിംഗ് ജഡേജ, ആവേഷ് ഖാൻ, ഇശാൻ പോറൽ, ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ്

Advertisement