എന്റെ കണക്ക് കൂട്ടൽ അയാൾ തെറ്റിച്ചില്ല, രക്ഷകനായിട്ടുണ്ട്: തുറന്ന് പറഞ്ഞ് രോഹിത് ശർമ

32

മുംബൈ ഇന്ത്യൻസ് ആണ് നിലവിലെ ഐപിഎൽ ചാംമ്പ്യന്മാർ. മികച്ച ടീമുകളിലൊന്നാണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. നാലു തവണയാണ് കഴിഞ്ഞ 11 എഡിഷനുകളിലായി മുംബൈ കപ്പുയർത്തിയത്.

ഏറ്റവുമധികം തവണ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞ ഏകടീമും മുംബൈയുടെ നീലപ്പടയ്ക്കു തന്നെയാണ്. ചെന്നൈ സൂപ്പർകിംഗ്‌സിനോടായിരുന്നു മുംബൈയുടെ അവസാന ജയം. നാലു തവണയും ഐപിഎല്ലിൽ മുംബൈയെ ജേതാക്കളായത് രോഹിത് ശർമ നായകനായി ഇരിക്കുമ്പോഴാണ്.

Advertisements

കഴിഞ്ഞ 10 വർഷത്തിനിടെ ഐപിഎല്ലിൽ മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കു വേണ്ടി വിടവാങ്ങൽ മൽസരം കളിച്ച പേസ് വിസ്മയം ലസിത് മലിങ്കയാണ് മുംബൈയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറെന്ന് രോഹിത് ചൂണ്ടിക്കാട്ടി.

നിലവിൽ ഐപിഎല്ലിലെ ഓൾടൈം വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ് മലിങ്ക. 170 വിക്കറ്റുകളാണ് ലങ്കൻ പേസർ ഐപിഎല്ലിൽ നിന്നും കൊയ്തത്. കഴിഞ്ഞ 11 സീസണിലും മലിങ്ക മുംബൈക്കൊപ്പമായിരുന്നു. മാച്ച് വിന്നർമാരുടെ തലപ്പത്താണ് മലിംഗയുടെ സ്ഥാനം.

ക്യാപ്റ്റനെന്ന നിലയിൽ കളിക്കളത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം തന്റെ രക്ഷകനായിട്ടുണ്ട്. ഒരിക്കൽപ്പോലും മലിങ്ക തന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുമില്ല. ടീമിൽ അത്തരമൊരു സാന്നിധ്യമായിരുന്നു അദ്ദേഹം. ലസിത് മലിങ്കയ്ക്കു നല്ലൊരു ഭാവി ആശംസിക്കുന്നതായും രോഹിത് തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.

Advertisement