അന്നത്തെ ആ അവഗണന ഇന്നും നെഞ്ചിലെ വേദന: ഇന്ത്യൻ ടീമിൽ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

24

രണ്ടാമത് ലോകകിരീടം ഇന്ത്യ നേടിയ 2011ൽ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നത് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷമാണെന്ന് ഇന്ത്യൻ താരം ഹിറ്റ്മാൻ രോഹിത്ത് ശർമ്മ. ഇൻസ്റ്റഗ്രാമിൽ മുൻ ഇംഗ്ലീഷ് താരം കെവിൽ പീറ്റേഴ്സണുമായി ലൈവ് ചാറ്റിംഗിനിടേയാണ് രോഹിത്ത് തന്റെ ജീവിതത്തിലെ ഉണങ്ങാത്ത മുറിവിനെ കുറിച്ച് പറഞ്ഞത്.

തന്നെ 2011ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ജീവിതത്തിലെ സങ്കടകരമായ നിമിഷമൊയിരുന്നു. ഫൈനൽ സ്വന്തം വീട്ടുമുറ്റത്തു നടക്കുന്നതു പോലെയായിരുന്നു. പക്ഷേ എന്തു ചെയ്യാം, എനിക്ക് കളിക്കാനാകില്ലല്ലോ’ രോഹിത്ത് പറയുന്നു.

Advertisements

2011ൽ ടീമിൽ ഉൾപ്പെടാതിരുന്നത് തന്റെ തെറ്റു തന്നെയായിരുന്നെന്ന് പറഞ്ഞ രോഹിത്ത് താൻ അന്ന് മികച്ച ഫോമിൽ ആയിരുന്നില്ലെന്നും സമ്മതിക്കുന്നു ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന് കീഴിൽ ഐപിഎല്ലിൽ കളിച്ച കാലവും നിലവിൽ ഐപിഎൽ നടക്കാനുള്ള സാധ്യതയെക്കുറിച്ചുമൊക്കെ പീറ്റേഴ്സൻ ചാറ്റിൽ ചോദിക്കുന്നുണ്ട്.

പോണ്ടിങിനൊപ്പമുള്ള കാലത്തെ ‘മായാജാലം’ എന്നാണ് രോഹിത് വിശേഷിപ്പിച്ചത്. രോഹിത് ക്യാപ്റ്റനാകുന്നതിന് മുമ്പ് മുംബൈയെ നയിച്ചിരുന്നത് റിക്കി പോണ്ടിങ്ങായിരുന്നു. പിന്നീട് പോണ്ടിങ് മുംബൈയുടെ പരിശീലകനായി.

അതിനുശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് മാറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമായാൽ ഐപിഎൽ നടക്കുമെന്ന് രോഹിത് ശർമ വിശ്വസിക്കുന്നു.

Advertisement