ഒഴിവാക്കിയത് നിരാശാജനകം: സഞ്ജു സാംസണ് വേണ്ടി ഹർഭജൻ സിംഗ് സൗരവ് ഗാംഗുലിക്ക് അരികെ

12

ടീം ഇന്ത്യയിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും രംഗത്തെത്തി. തിരുവനന്തപുരം എംപി ശശി തരൂർ സഞ്ജുവിനെ അവഗണിച്ചതിരെ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയുമായാണ് ഹർഭജൻ സിംഗ് രംഗത്തെത്തിയത്.

Advertisements

സഞ്ജുവിനെ ഒരവസരം പോലും നൽകാതെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും മൂന്ന് മത്സരങ്ങളിലും സഹതാരങ്ങൾക്കായി വെള്ളം ചുമന്ന സഞ്ജുവിന്റെ ബാറ്റിംഗാണോ ഹൃദയമാണോ സെലക്ടർമാർ പരീക്ഷിക്കുന്നത് എന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

ഇതിന് മറുപടിയായാണ് ഹർഭജൻ സെലക്ടർമാർ സഞ്ജുവിന്റെ ഹൃദയമാണ് പരീക്ഷിക്കുന്നത് എന്ന മറുപടി നൽകിയത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഏറ്റവും മികച്ചവരെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹർഭജൻ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. മോശം ഫോമിലുള്ള റിഷഭ് പന്തിനും ശിഖർ ധവാനും സെലക്ടർമാർ വീണ്ടും അവസരം നൽകിയപ്പോഴാണ് ഒരു തവണ പോലും അവസരം നൽകാതെ സഞ്ജുവിനെ തഴഞ്ഞത്.

ഈ മാസം അവസാനത്തോടെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി പൂർത്തിയാവും.

Advertisement