ആർ അശ്വിൻ കിങ്സ് ഇലവൻ പഞ്ചാബിൽ നിന്ന് പുറത്തേക്ക്

39

ആർ അശ്വിന് വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കിങ്സ് ഇലവൻ പഞ്ചാബിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. 2020 സീസണിൽ അശ്വിനെ നിലനിർത്താൻ ടീം ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

അശ്വിനെ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഏതെങ്കിലും ഫ്രാഞ്ചൈസികൾക്ക് വിൽക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഈയാഴ്ച നടക്കുന്ന ക്ലബ് അധികൃതരുടെ യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ദ മിറർ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

2018 സീസണിന് മുന്നോടിയായി 7.8 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ എടുത്തത്. രണ്ട് സീസണിൽ ടീമിനെ നയിച്ചെങ്കിലും ടീമിനെ മെച്ചപ്പെട്ട നിലയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല.

അശ്വിന് പകരം കെ.എൽ രാഹുലിനെ ക്യാപ്റ്റൻസി ഏൽപ്പിക്കാനാണ് പഞ്ചാബ് കരുതുന്നത്. ന്യൂസിലാൻഡുകാരനായ ഹെഡ് കോച്ച് മൈക്ക് ഹെസ്സൺ പോയതിന് പകരം പുതിയ പരിശീലകനെയും പഞ്ചാബ് തേടുന്നുണ്ട്. ജോർജ് ബെയ്ലി, ഡാരൻ ലെഹ്മാൻ എന്നിവരുമായി ക്ലബ്ബ് ചർച്ചയിലാണെന്നാണ് സൂചന.

Advertisement