രണ്ടുതവണ കൈവിട്ട സ്വർണം ഒടുവിൽ നേടി സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന് ചരിത്രജയം

16

ബേസൽ : രണ്ടുതവണ കൈവിട്ട സ്വർണം ഒടുവിൽ സിന്ധുവിന് സ്വന്തം. ഫൈനലുകളിലെ തിരിച്ചടികൾക്ക് അവസാനമായി പി വി സിന്ധുവിന് ചരിത്രജയം. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ലോക നാലാം റാങ്കുകാരി ജപ്പാന്റെ നൊസോമി ഒകുഹാരയെ 217, 217 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും ഈ ഇരുപത്തിനാലുകാരി സ്വന്തമാക്കി.

സെമിഫൈനലിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ചെൻ യു ഫിയെ 21-7, 21-17ന് തകർത്താണ് സിന്ധു ഫൈനലിൽ കടന്നത്. സിന്ധു 2017ലും 2018ലും ഫൈനലിൽ കടന്നെങ്കിലും തോൽക്കുകയായിരുന്നു. 2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോൽവി. 2013, 2014 വർഷങ്ങളിൽ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

Advertisements
Advertisement