പിങ്ക് ടെസ്റ്റിനിടെ റിഷഭ് പന്തിനെ ടീമിൽ നിന്നും പുറത്താക്കി: പകരം താരത്തെ പ്രഖ്യാപിച്ചു

35

ബംഗ്ലാദേശിന് എതിരായ പിങ്ക് ടെസ്റ്റിനിടെ റിഷഭ് പന്തിനെ ടീമിൽ നിന്നും പുറത്താക്കി ടീം ഇന്ത്യ. വൃദ്ധിമാൻ സാഹയ്ക്ക് പകരക്കാരനായിട്ടാണ് പന്ത് ടീമിലുണ്ടായിരുന്നത്. അഭ്യന്തര മത്സരം കളിക്കാനാണ് പന്തിനെ റിലീസ് ചെയ്തത്.

Advertisements

പന്തിന് പകരമായി ആന്ധ്ര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ശ്രീകർ ഭരത്തിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. സാഹയ്ക്ക് പരിക്കേൽക്കുകയാണെങ്കിൽ ഭരത് പകരക്കാരനാകും. പന്തിനൊപ്പം ശുഭ്മാൻ ഗില്ലിനേയും ടെസ്റ്റ് ടീമിൽനിന്നും റിസീസ് ചെയ്തിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇരുവരും ഇനി പ്യാഡണിയും.

ഗിൽ പഞ്ചാബിനായും പന്ത് ഡൽഹിയ്ക്കായും കളിക്കാനിറങ്ങും. ബംഗ്ലാദേശിനെതിരായ മത്സരം ഒരു ദിവസം കഴിയുമ്പോഴാണ് അപ്രതീക്ഷിത നീക്കം. പരിമിത ഓവർ ക്രിക്കറ്റിൽ ഫോമിലല്ലാത്ത പന്തിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതേതുടർന്നാണ് താരത്തിന് ഫോം വീണ്ടെടുക്കാൻ ബിസിസിഐ അവസരമൊരുക്കുന്നത്.

വിൻഡീസിനെതിരെ നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളിലും പന്ത് കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഭരത് ഇന്ത്യ എ ടീമിൽ സജീവമാണ്. 69 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 3,909 റൺസും നേടിയിട്ടുണ്ട്.

പിങ്ക് പന്തിൽ കളിച്ചുള്ള പരിചയം തനിക്കുണ്ടെന്ന് ഭരത് പറഞ്ഞു. രാവിലെ 8.30ന് ടീമിനൊപ്പം ചേരാനാണ് നിർദ്ദേശമെത്തിയത്. വിരാട് കോലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കുവെക്കുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്നും ഭരത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement