ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ഡേനൈറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു. 159 പന്തിൽ കോഹ്ലി സെഞ്ചുറിയിലെത്തി. കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ 27ാം സെഞ്ചുറിയാണ് കൊൽക്കത്തയിൽ കുറിച്ചത്.
രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കോഹ്ലി 136 റൺസെടുത്ത് പുറത്തായി.
നേരത്തെ ഓപ്പണർമാരായ മായങ്ക് അഗർവാളും (14) രോഹിത് ശർമയും (21) പുറത്തായ ശേഷം ഒത്തു ചേർന്ന വിരാട് കോഹ്ലി ചേതേശ്വർ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഈ സഖ്യം 94 റൺസ് ചേർത്തു. പൂജാര അർധ സെഞ്ചുറി (55) നേടി പുറത്തായി.
വ്യക്തിഗത സ്‌കോർ 32 ൽ എത്തിയപ്പോൾ വിരാട് കോഹ്ലി ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും കോഹ്ലിയാണ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റൺസിന് അവസാനിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ റെക്കോഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോഹ്‌ലി ശനിയാഴ്ച ഉച്ചയ്ക്കു മറികടന്നത്.
ഒരു ക്യാപ്റ്റന്‍ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോഹ്‌ലി രണ്ടാംസ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ദിവസമാണ് തന്റെ 27-ാം സെഞ്ചുറി കോഹ്‌ലി നേടിയത്.
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നില്‍ക്കേ കോഹ്‌ലി നേടുന്ന 20-ാം സെഞ്ചുറിയാണിത്. 23 ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.