തീതുപ്പി ഇന്ത്യൻ പേസർമാർ, ദുരന്തമായി ബംഗ്ലാദേശ്

32

ഡേ നൈറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്കെതിരെ ദയനീയ പ്രകടനം ആവർത്തിച്ച് ബംഗ്ലാദേശ്. ടോസ് നേടിയ ബാറ്റംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ആദ്യ 15 ഓവർ പിന്നിടുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

മൂന്ന് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ സംപൂജ്യരായാണ് മടങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേശ് യാദവാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ഷമിയും ഇഷാന്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 17 ഓവറിൽ അഞ്ച് വിക്കറ്റിന് 53 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

Advertisements

29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിന്നത്. ഇമ്രുൽ കൈസ് (4) മുഹ്മിനുൽ ഹഖ് (0) മുഹമ്മദ് മിഥുൻ (0) മുഷ്ഫിഖു റഹ്മാൻ (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ പ്രകടനം. മഹ്മുദുള്ളയും ലിറ്റിൽ ദാസുമാണ് ബംഗ്ലാദേശ് നിരയിൽ ക്രീസിൽ.

മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Advertisement