26 വർഷം പഴക്കമുള്ള മിയാൻ ദാദിന്റെ റെക്കോർഡ് കോഹ് ലിയുടെ കൈയ്യെത്തു ദൂരത്ത്, ഇന്ന് മറികടക്കുമോ എന്ന ആകാംക്ഷയിൽ ആരാധകർ

48

വിൻഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തിൽ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു.

എന്നാൽ ക്രിസ് ഗെയ്ലിന്റെ വിടവാങ്ങൽ പരമ്പരയിലെ രണ്ടാം മത്സരവും മഴയിൽ തടസപ്പെടില്ലെന്ന പ്രത്യാശയിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് 26 വർഷം പഴക്കമുള്ള റെക്കോർഡാണ്.

Advertisements

ഇന്നത്തെ മത്സരത്തിൽ 19 റൺസ് നേടാൻ കഴിഞ്ഞാൽ വെസ്റ്റിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം കോഹ്ലിയുടെ പേരിലാകും. നിലവിൽ പാക് ഇതിഹാസ താരം ജാവേദ് മിയാൻ ദാദിന്റെ പേരിലാണ് ഈ റെക്കോർഡ്.

64 ഇന്നിംഗ്സുകളിൽ നിന്ന് 1930 റൺസ് നേടിയാണ് മിയാൻ ദാദ് 26 വർഷമായി ഈ റെക്കോർഡ് കൈവശം വയ്ക്കുന്നത്. അതേ സമയം വെറും 33 ഇന്നിംഗ്സുകളിൽ നിന്ന് 1912 റൺസാണ് വിൻഡീസിനെതിരെ കോഹ്ലിയുടെ സമ്പാദ്യം.

ഇന്ന് തന്റെ ഇന്നിംഗ്സ് 19 കടത്താനായാൽ 34 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയെന്ന് കോഹ്ലിയ്ക്ക് അഭിമാനിക്കാം. ജാവേദിനേക്കാൾ 30 മത്സരം കുറവ്.

Advertisement