സൂപ്പർതാരം പരിക്കേറ്റ് പുറത്ത്: മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി

19

വെസ്റ്റിൻഡീസിന് എതിരായ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പേസ് ബൗളർ ദീപക് ചാഹറിന് പരിക്കേറ്റു. ഇതോടെ താരം ടീമിൽ നിന്നും പുറത്തായി.

ചാഹറിന് പകരക്കാരനായി നവദീപ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്തി. പുറംവേദനയാണ് ചാഹറിന് തിരിച്ചടിയായത്. രണ്ടാം ഏകദിനത്തിനിടെയാണ് ചാഹറിന് കഠിനമായ പുറംവേദന അനുഭവപ്പെട്ടത്. നേരത്തെ പരിക്കേറ്റ് ഭുവനേശ്വർ കുമാർ പുറത്തായതിന് പിന്നാലെയാണ് മികച്ച ഫോമിലുള്ള ചാഹറും പരിക്കേറ്റ് പുറത്തുപോകുന്നത്.

Advertisements

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച ചാഹർ രണ്ട് വിക്കറ്റെ വീഴ്ത്തിയുള്ളുവെങ്കിലും റൺ നിയന്ത്രിക്കുന്നതിൽ മിടുക്ക് കാട്ടിയിരുന്നു. ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ഓപ്പണർ ശിഖർ ധവാനും നേരത്തെ പരിക്കേറ്റ് പിൻമാറിയിരുന്നു.

മായങ്ക് അഗർവാളാണ് ധവാന് പകരം ടീമിലെത്തിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

Advertisement