ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കും, കാരണം ഇതാണ്

22

ഇന്ത്യയും വിൻഡീസും തമ്മിൽ ഡിസംബർ 15 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യക്ക് വേണ്ടി നിരന്തരമായി മത്സരിക്കുന്ന താരം ഒരു പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നില്ല.

എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയടക്കം പല താരങ്ങൾക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. കോഹ് ലി ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം എടുക്കുന്ന സമയങ്ങളിൽ രോഹിത് ആയിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നതും.

Advertisements

എന്നാൽ ഏറെ കാലമായി തുടർച്ചയായി മത്സരിക്കുന്ന രോഹിത്തിന് അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിചേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇത് പ്രകാരം ഡിസംബർ 15,18,22 ദിവസങ്ങളിൽ നടക്കുന്ന ഏകദിന മത്സരങ്ങൾ രോഹിത്തിന് നഷ്ടപ്പെടും. എന്നാൽ ഏകദിന പരമ്പരക്ക് മുൻപ് നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി രോഹിത് കളിക്കാനിറങ്ങും.

ഇതോടെ ഏകദിനത്തിൽ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനത്തിലേക്ക് കെഎൽ രാഹുൽ പകരക്കാരനായി എത്തിയേക്കും. പ്ലേയിങ് ഇലവനിൽ ശുഭ്മാൻ ഗില്ലോ മായങ്ക് അഗർവാളോ എത്തിയേക്കുമെന്നും സൂചനയുണ്ട്.

Advertisement