ഏകദിന അരങ്ങേറ്റത്തിന് നവദീപ് സെയ്‌നി; ഇന്ന് വിൻഡീസിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

30

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് പോർട്ട് ഓഫ് സ്‌പെയിനിൽ നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയിലും സമ്പൂർണ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

വിൻഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ മത്സരം വിജയിച്ച ഇലവനിൽ നിന്ന് ഇന്ത്യ കാര്യമായ മാറ്റങ്ങൾക്ക് മുതിരുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Advertisements

ശിഖർ ധവാനും ഋഷഭ് പന്തും ഫോമിലെത്താൻ ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും ഇന്ന് നിലനിർത്തിയേക്കുമെന്നാണ് സൂചന. എന്നാൽ പന്തിനെ നാലാം നമ്പറിന് പകരം അഞ്ചാമതായി ഇറക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. നാലാം നമ്പറിൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ശ്രേയസ് അയ്യർ കളിച്ചേക്കും.

പേസ് ബൗളിംഗിൽ ഖലീൽ അഹമ്മദിന് പകരം നവദീപ് സെയ്‌നിക്ക് ഇന്ത്യ അവസരം നൽകിയേക്കും. കുൽദീപ് യാദവിന് പകരം ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ കളിപ്പിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച കുൽദീപിന് പതിവ് ഫോമിലേക്ക് ഉയരാനായിട്ടില്ല. ബാറ്റിംഗിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന കേദാർ ജാദവിനും ശിഖർ ധവാനും വരുന്ന പരമ്പരകളിൽ ടീമിൽ സ്ഥാനം നിലനിർത്താൻ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യ സാധ്യത ഇലവൻ: ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്/ യുസ്വേന്ദ്ര ചാഹൽ, നവദീപ് സെയ്‌നി

വിൻഡീസ് സാധ്യത ഇലവൻ: എവിൻ ലൂയിസ്, ക്രിസ് ഗെയ്ൽ/ ജോൺ ക്യാംബെൽ, ഷായ് ഹോപ്, ഷിംറോൺ ഹെറ്റ്മയേർ, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ, ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ഫാബിയൻ അലൻ/ ഒഷാനെ തോമസ്, ഷെൽഡൺ കോട്ട്റെൽ, കെമർ റോച്ച്.

Advertisement