ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ട്രിനിഡാഡിൽ നടക്കാനിരിക്കെ വമ്പൻ റെക്കോർഡുകൾ ലക്ഷ്യമാക്കി കളിക്കാനിറങ്ങുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. റെക്കോർഡിനരികെയാണ് രോഹിത് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.
പരമ്പരയിൽ രണ്ടാം മത്സരം ജയിച്ച ഇന്ത്യ 1 0 എന്ന നിലയിൽ മുന്നിലാണ്. ആദ്യമത്സരം മഴമൂലം മുടങ്ങിയിരുന്നു. മുൻ ഇന്ത്യൻതാരം യുവരാജ് സിങ്ങിനെ മറികടക്കാനാണ് ഇന്നത്തെ മത്സരത്തിലൂടെ രോഹിത് ശ്രമിക്കുക.
ഏകദിന ക്രിക്കറ്റിൽ 26 റൺസ് കൂടി നേടിയാൽ രോഹിത്തിന് യുവരാജിന്റെ റൺസ് മറികടക്കാനാകും.
304 മത്സരങ്ങളിൽനിന്നും 8701 റൺസാണ് ഏകദിന കരിയറിൽ യുവരാജിന്റെ സമ്ബാദ്യം. 217 മത്സരങ്ങളിൽ നിന്നായി രോഹിത് ഇതുവരെ 8676 റൺസ് നേടിക്കഴിഞ്ഞു.
കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ രോഹിത് ഏഴാം സ്ഥാനത്തേക്കുയരും. നിലവിൽ എട്ടാം സ്ഥാനത്താണ് രോഹിതുള്ളത്. ഇന്ത്യയ്ക്കെതിരായ മൂന്നാം മത്സരം വെസ്റ്റിൻഡീസിന് നിർണായകമാണ്. തോറ്റാൽ പരമ്പര നഷ്ടമാകും. ജയിച്ചാൽ പരമ്ബരയിൽ ഒപ്പമെത്താനെങ്കിലും കഴിയും. അതിനാൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായിരിക്കും വിൻഡീസ് ശ്രമിക്കുക.